ശൈഖ് ഖലീഫ ബിൻ അബ്ദുല്ല ആൽ ഖലീഫ

സാം​സ്​​കാ​രി​ക വ​സ​ന്തോ​ത്സ​വ​ത്തി​ന് തു​ട​ക്കം; ഇ​നി ക​ല​യു​ടെ ദി​ന​രാ​ത്ര​ങ്ങ​ൾ

മ​നാ​മ: ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ, സാം​സ്​​കാ​രി​ക അ​തോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 18ാമ​ത്​ സാം​സ്​​കാ​രി​ക വ​സ​ന്തോ​ത്സ​വ​ത്തി​ന്​ പ്രൗ​ഢ​ഗം​ഭീ​ര തു​ട​ക്കം. സം​ഗീ​ത​ജ്ഞ​രാ​യ സെ​യാ​ദ് സൈ​മാ​ൻ, അ​ഹ​മ്മ​ദ് അ​ൽ ജു​മൈ​രി എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത പ​രി​പാ​ടി​യോ​ടെ​യാ​ണ് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ തി​യ​റ്റ​റി​ൽ സ്പ്രി​ങ് ഓ​ഫ് ക​ൾ​ച​റി​ന് തു​ട​ക്ക​മാ​യ​ത്.

ശൈ​ഖ്​ ഇ​ബ്രാ​ഹിം ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ, അ​ൽ ദാ​ന തി​യ​റ്റ​ർ, അ​ൽ റ​വാ​ഖ്​ ആ​ർ​ട്​​സ്​ സ്​​പേ​സ്, അ​ൽ ബാ​രി​ഹ്​ ഫൈ​നാ​ർ​ട്​​സ്, ആ​ർ​ട്ട്​ ക​ൺ​സെ​പ്​​പ്പ്, ലാ ​ഫൊ​ണ്ടെ​യ്​​ൻ സെൻറ​ർ ഫോ​ർ ക​ണ്ടം​പ​റ​റി ആ​ർ​ട്ട്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി.

​മാ​ർ​ച്ച്​ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വ​സ​ന്തോ​ത്സ​ത്തി​ൽ നാ​ഷ​ന​ൽ തി​യ​റ്റ​ർ സ്റ്റേ​ജ് നി​ര​വ​ധി മാ​സ്മ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കും.

വ​ഹീ​ദ് അ​ൽ ഖാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ബാ​ക്ക് ടു ​ലൈ​ഫ്’ സം​ഗീ​ത​പ​രി​പാ​ടി, ഡോ. ​അ​ബാ​ദി അ​ൽ-​ജോ​ഹ​റി​ന്റെ സം​ഗീ​ത പ്ര​ക​ട​നം എ​ന്നി​വ സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് വി​രു​ന്നാ​യി മാ​റും. പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രാ​യ ഖാ​ലി​ദ് അ​ൽ ഷെ​യ്ഖും ഹു​ദ അ​ബ്ദു​ല്ല​യും സാ​യാ​ഹ്ന​ത്തെ സ​മ്മോ​ഹ​ന​മാ​ക്കും.

അ​ൽ ദ​ന ആം​ഫി തി​യ​റ്റ​റി​ൽ നാ​ട​ക​വും സം​ഗീ​ത​വും സ​മ​ന്വ​യി​പ്പി​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന ‘സ്റ്റാ​ർ ഓ​ഫ് ദി ​ഓ​റി​യ​ന്റ്’ അ​ര​ങ്ങേ​റും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ൽ ദാ​ന ആം​ഫി തി​യ​റ്റ​ർ വി​വി​ധ അ​ന്താ​രാ​ഷ്ട്ര ഷോ​ക​ൾ​ക്ക് വേ​ദി​യാ​കും. മ​റൂ​ൺ 5-ന്റെ ​ക​ച്ചേ​രി, ജോ​ഹാ​ൻ സ്‌​ട്രോ​സ് ഓ​ർ​ക്ക​സ്ട്ര​ക്കൊ​പ്പം വ​യ​ലി​നി​സ്റ്റ് ആ​ന്ദ്രേ റി​യു​വി​ന്റെ പ്ര​ക​ട​നം, കോ​മ​ഡി ഐ​ക്ക​ണു​ക​ളാ​യ ട്രെ​വ​ർ നോ​ഹും കെ​വി​ൻ ഹാ​ർ​ട്ടും അ​വ​ത​രി​പ്പി​ക്കു​ന്ന ഷോ ​എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

ഈ ​വ​ർ​ഷം, ആ​ർ​ക്കി​യോ​ള​ജി വാ​ക്ക​ത്ത​ൺ ഉ​ൾ​പ്പെ​ടെ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ബ​ഹി​യ​ൽ മൂ​ണ്ടി​ലൂ​ടെ ടൂ​ർ, ഫി​ഷ് ട്രാ​പ്പു​ക​ൾ വീ​ക്ഷി​ക്കാ​നും അ​വ​യെ​ക്കു​റി​ച്ച​റി​യാ​നു​മു​ള്ള അ​വ​സ​രം, അ​ൽ​ജാ​സ​ർ ഫാ​ക്ട​റി സ​ന്ദ​ർ​ശ​നം എ​ന്നി​വ​യും ന​ട​ക്കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ക​ല​ക​ൾ, ഡി​സൈ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നി​വ​യും ന​ട​ക്കും.

ഇ​ൻ​സ്റ്റ​ഗ്രാം, എ​ക്സ്, ഫേ​സ്ബു​ക്ക്, യു​ട്യൂ​ബ്, ടി​ക് ടോ​ക്ക്, സ്നാ​പ് ചാ​റ്റ് എ​ന്നി​വ​യി​ലെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടാ​യ @springofcultureൽ ​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പ്ഡേ​റ്റു​ക​ളും ല​ഭി​ക്കും. www.springofculture.org സ​ന്ദ​ർ​ശി​ച്ചാ​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാം. വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കും വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ക​ഴി​യും.

Tags:    
News Summary - Cultural spring festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.