മനാമ: സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന കടുത്ത ഭിന്നശേഷിക്കാർക്ക് പ്രതിദിനം രണ്ടു മണിക്കൂർ വീതം വേതനത്തോടെയുള്ള ഇടവേള ലഭിക്കാനായി രജിസ്റ്റർ ചെയ്യാം. സ്വദേശികൾ ക്കാണ് ‘ഡിസേബ്ൾഡ് ഡെ കെയർ അവേഴ്സ്’ എന്ന പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഗുരുതര മാനസിക, ശാരീരികപ്രശ്നങ്ങളുമായി ജീവിക്കുന്ന ബഹ്റൈനി വനിതകളുടെ കുട്ടികൾക്കും ഇൗ ആനുകൂല്യം ലഭിക്കും. രക്ഷിതാക്കളെയോ കുട്ടികളെയോ, ഭർത്താവിെൻറയോ ഭാര്യയുടെയോ മാതാപിതാക്കെളയോ പരിപാലിക്കേണ്ടിവരുന്നവർക്കും ഇൗ സൗകര്യം ലഭ്യമാക്കും. ആരോഗ്യമന്ത്രാലയത്തിെൻറ മാനദണ്ഡങ്ങൾ പാലിക്കുന്ന, അനുമതി ലഭിച്ച തൊഴിലാളികൾ മാത്രമാണ് ഇതിെൻറ പരിധിയിൽ വരുക. ഇൗ പദ്ധതി പൊതുമേഖലയിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബഹ്റൈൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.െഎ) നടത്തിയ സെമിനാറിൽ പദ്ധതി സംബന്ധിച്ച ചർച്ച നടന്നു. സനാബിസിലെ ബി.സി.സി.െഎ ആസ്ഥാനത്തായിരുന്നു സെമിനാർ.
സ്വകാര്യമേഖല സ്ഥാപന പ്രതിനിധികൾ പെങ്കടുത്ത പരിപാടിയിൽ പുതിയ നിയമം സംബന്ധിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അധികൃതർ വിശദീകരിച്ചു. പദ്ധതി നടപ്പാക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ രൂപവത്കരിച്ചിട്ടുണ്ടെന്ന് അസി. അണ്ടർ സെക്രട്ടറി ശൈഖ െഎശ ബിൻത് അലി ആൽ ഖലീഫ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ സമിതി നൽകുന്ന റിപ്പോർട്ട് അപേക്ഷകർ ഹാജരാക്കേണ്ടതുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ മാത്രമാണ് പദ്ധതിയുടെ പരിധിയിൽ വരുക. ഒാട്ടിസം, ഡൗൺ സിൻഡ്രോം, സിക്കിൾ സെൽ അനീമിയ പോലുള്ള പ്രശ്നങ്ങൾ ഉള്ളവരെ പദ്ധതിയിൽ ഉൾപ്പെടുത്തില്ല. ഏതാണ്ട് 11,000 ഭിന്നശേഷിക്കാരാണ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1100ലധികം പേർക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ട്. ഇവർക്ക് മന്ത്രാലയം പ്രത്യേക കാർഡുകൾ നൽകിയിട്ടുണ്ട്. രണ്ടു മണിക്കൂർ ഇടവേള ആനുകൂല്യം ലഭിക്കാൻ ഇൗ കാർഡ് ആവശ്യമാണ്. ഇൗ ഇടവേള മുലയൂട്ടലിന് അനുവദിച്ച സമയവുമായി ചേർത്ത് എടുക്കാനാകില്ലെന്നും ശൈഖ െഎശ ബിൻത് അലി ആൽ ഖലീഫ വ്യക്തമാക്കി.
രജിസ്ട്രേഷൻ ഫോമുകൾ ഒാൺലൈനായും ലഭ്യമാണ്. തെറ്റായ വിവരങ്ങൾ നൽകിയാൽ നിയമനടപടിയുണ്ടാകും. പദ്ധതിയുടെ വിവിധ വശങ്ങൾ ആരോഗ്യ മന്ത്രാലയം മെഡിക്കൽ കമ്മിറ്റി മേധാവി ഡോ. അയിശ ഹുൈസൻ വിശദീകരിച്ചു. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചശേഷമാകും ഇതുസംബന്ധിച്ച കമ്മിറ്റി ക്ലിയറൻസ് നൽകുക. ക്ലിയറൻസ് ലഭിച്ചാൽ രണ്ടു വർഷത്തേക്ക് പദ്ധതി ആനുകൂല്യം ലഭിക്കും. ഇത് പിന്നീട് പുതുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.