രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സഖീർ പാലസ് മസ്ജിദിൽ ഈദ് അൽ അദ്ഹ പ്രാർഥന നടത്തുന്നു

ത്യാഗത്തിന്‍റെ സന്ദേശവുമായി ബഹ്​റൈനിലും ബലി പെരുന്നാൾ ആഘോഷം

മനാമ: ത്യാഗത്തി​െന്‍റയും ആത്​മ സമർപ്പണത്തി​​െന്‍റയും സന്ദേശവുമായി വിശ്വാസി സമൂഹം ബലി പെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ്​ഗാഹുകളിലും നമസ്കാരത്തിൽ പങ്കുചേർന്നും സൗഹൃദം പങ്കുവെച്ചും ബഹ്​റൈനിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ള വിശ്വാസി സമൂഹം ബലി പെരുന്നാൾ ആഘോഷങ്ങളിൽ ഭക്​തിപൂർവ്വം പങ്കാളികളായി.

രാവിലെ 5.11ന്​ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പ​ങ്കെടുക്കാൻ വിശ്വാസികൾ അതിരാവിലെ തന്നെ നമസ്കാര സ്ഥലങ്ങളിലേക്ക്​ ഒഴുകിയെത്തി. വിവിധ പള്ളികൾക്ക്​ പുറമേ പൊതുജനങ്ങളുടെ സൗകര്യാർഥം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഈദ്​ ഗാഹുകളും ഒരുക്കിയിരുന്നു​. പ്രവാസി സമൂഹത്തിന്​ പ്രത്യേകമായും ഈദ്​ ഗാഹുകൾ സംഘടിപ്പിച്ചു. ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈലിന്‍റെയും ആത്​മ സമർപ്പണത്തിന്‍റെ പാഠങ്ങൾ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾ തയ്യാറാകണമെന്ന്​ ഇമാമുമാർ പെരുന്നാൾ പ്രഭാഷണങ്ങളിൽ പറഞ്ഞു. 

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സഖീർ പാലസ് മസ്ജിദിൽ ഈദ് അൽ അദ്ഹ പ്രാർഥന നടത്തി. രാജാവിന്‍റെ പുത്രന്മാരും രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും മറ്റ്​ വിശ്വാസികളും ബലി പെരുന്നാൾ പ്രമാണിച്ച് പ്രാർഥനകളിൽ പ​ങ്കെടുത്തു. സുന്നി ഔഖാഫ്​ മേധാവി ഡോ. ശൈഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരി പെരുന്നാൾ പ്രഭാഷണം നടത്തി. ബലി പെരുന്നാളി​െന്‍റ മഹത്തായ മൂല്യങ്ങൾ ഉയർത്തിക്കാട്ടിയ അദ്ദേഹം ഇസ്​ലാമി​െന്‍റ സഹിഷ്ണുത, അനുകമ്പ എന്നിവയെക്കുറിച്ച്​ ഊന്നിപ്പറയുകയും ചെയ്തു.

കൂടുതൽ നേട്ടങ്ങളിലേക്കും സുരക്ഷിതത്വത്തിലേക്കും സുസ്ഥിരതയിലേക്കും സമൃദ്ധിയിലേക്കും രാജ്യത്തെ നയിക്കാൻ രാജാവിന് ആരോഗ്യവും സന്തോഷവും ദീർഘായുസും നൽകി അനുഗ്രഹിക്കണമെന്ന് അദ്ദേഹം പ്രാർഥിച്ചു. ബഹ്‌റൈനും രാജ്യത്തെ ജനങ്ങൾക്കും എക്കാലവും സുരക്ഷയും പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു.

പ്രാർഥനകൾക്കും പ്രഭാഷണത്തിനും ശേഷം രാജാവ് വിശ്വാസികൾക്ക്​ ആശംസകൾ കൈമാറി. രാജ്യത്തിനും ജനങ്ങൾക്കും കൂടുതൽ അനുഗ്രഹങ്ങളും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് കൂടുതൽ മഹത്വം കൈവരിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Tags:    
News Summary - Eid al-Adha celebration Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.