മനാമ: ഇന്ത്യൻ ക്ലബ് വിഷു, ഈസ്റ്റർ, ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മീഡിയരംഗ്-അറേബ്യൻ മെലഡീസ് പെരുന്നാൾ നിലാവ് സംഗീതവിരുന്നൊരുക്കി. ബഹ്‌റൈൻ പാർലമെന്‍റ് അംഗം ഡോ. മസൂമ എച്ച്.എ. റഹിം ഉദ്ഘാടനം ചെയ്തു.
പ്രമുഖ ഗായകരായ യൂസുഫ് കാരക്കാട്, ബെൻസീറ എന്നിവരും മീഡിയ രംഗ്, അറേബ്യൻ മെലഡീസ് കലാകാരന്മാരും ഒത്തുചേർന്നു. ലുലു പ്രധാന പ്രായോജകരായ സ്റ്റേജ് ഷോയിൽ ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളെയും മറ്റു പ്രായോജകരെയും ആദരിച്ചു. പ്രോഗ്രാം ഡയറക്ടർ നിസാർ കുന്നംകുളത്തിങ്ങൽ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ഫിറോസ്, അബ്ദുൽ ഗഫൂർ, സുബിനാസ് കിട്ടു എന്നിവരാണ് നേതൃത്വം നൽകിയത്.
ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് കെ.എം. ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ്, മറ്റു എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി ആരംഭിച്ചത്.
ലുലു റീജനൽ മാനേജർ അബ്ദുൽ ഷുക്കൂർ, അമാദ് ഗ്രൂപ് എം.ഡി പമ്പാവാസൻ നായർ, ആസ്റ്റർ ഡയറക്ടർ പി.കെ. ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു. നാലു പതിറ്റാണ്ട് കാലത്തെ ബഹ്‌റൈൻ പ്രവാസം പൂർത്തിയാക്കിയ, ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ മൂസ ഹാജി, കോവിഡ് പ്രതിസന്ധി കാലത്ത് ഇന്ത്യൻ സമൂഹത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിയ എ.കെ.വി ഹാരിസ് എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു. മീഡിയ രംഗ് പ്രോഗ്രാം ഹെഡ് രാജീവ് വെള്ളിക്കോത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.