മനാമ: ബഹ്റൈൻ പ്രതിഭ കായിക വേദിയും റിഫ മേഖല കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച മുഖാമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബ് അക്കാദമി ഡയറക്ടർ രാജ റിസ്വാൻ മുഖ്യാതിഥിയായി. കായിക രംഗത്തെ ജോലി സാധ്യതകളെപ്പറ്റിയും ഫുട്ബാൾ രംഗത്ത് വളർന്നുവരുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രചോദനമാകുന്ന സംവേദനാത്മക മുഖാമുഖമായിരുന്നു പ്രതിഭയുടെ റിഫ മേഖല ഓഫിസിൽ നടന്നത്.
ബഹ്റൈനിലെ ഗ്രോ അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. രാജാ റിസ്വാനുള്ള പ്രതിഭയുടെ സ്നേഹോപഹാരം പ്രതിഭ മുൻ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി കൈമാറി. ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, മേഖല കമ്മിറ്റി സെക്രട്ടറി എം.വി. മഹേഷ്, പ്രസിഡന്റ് ഷിജു പിണറായി, സെൻട്രൽ കായിക വിഭാഗം കൺവീനർ ഷിജു, വനിത വിഭാഗം സെക്രട്ടറി റീഗ പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.