മനാമ: മൂന്നു പതിറ്റാണ്ടുകൾ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിച്ചുപോകുന്ന അഡ്വ. പോൾ സെബാസ്റ്റ്യനും കുടുംബത്തിനും മഹാത്മ ഗാന്ധി കൾചറൽ ഫോറം യാത്രയയപ്പ് നൽകി.മഹാത്മ ഗാന്ധി കൾചറൽ ഫോറം മുൻ പ്രസിഡന്റും നിലവിൽ രക്ഷാധികാരിയുമാണ് അഡ്വ. പോൾ സെബാസ്റ്റ്യൻ. മഹാത്മ ഗാന്ധി കൾചറൽ ഫോറം പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സനൽകുമാർ സ്വാഗതവും പവിത്രൻ പൂക്കുറ്റി നന്ദിയും രേഖപ്പെടുത്തി.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, കാൻസർ കെയർ ഗ്രൂപ് ചെയർമാൻ ഡോ. പി.വി. ചെറിയാൻ, എം.ജി.സി.എഫ് മുൻ പ്രസിഡന്റ് ബാബു കുഞ്ഞ് രാമൻ, ഐ.സി.ആർ.എഫ് സെക്രട്ടറി പങ്കജ് നെല്ലൂർ, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മുൻ കെ.സി.എ പ്രസിഡന്റ് ജയിംസ് ജോൺ, എസ്.വി. ബഷീർ, കെ.ടി. സലീം, ബഷീർ അമ്പലായി, രാമത് ഹരിദാസ്, രവി മാരാത്ത്, ജ്യോതി മേനോൻ, ഇ.വി. രാജീവൻ, സേവി മാത്തൂണ്ണി, സൽമാൻ ഫാരിസ്, മിനിറോയ്, അജിത്കുമാർ, ഗോപാലൻ എന്നിവർ സംസാരിച്ചു.മഹാത്മ ഗാന്ധി കൾചറൽ ഫോറം മുൻ പ്രസിഡന്റ് അനിൽ തിരുവല്ല, മുൻ സെക്രട്ടറിമാരായ ജേക്കബ് തേക്ക്തോട്, അനിൽ യു.കെ, ചന്ദ്രബോസ്, വിനോദ് ഡാനിയൽ, ജോർജ് മാത്യു, ജോബിൻ വർഗീസ്, വിനോദ് തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.