മനാമ: സാമ്പത്തിക ഡിജിറ്റൽവത്കരണ രംഗത്ത് ബഹ്റൈൻ ശരിയായ പാതയിലാണെന്ന് രണ്ടു ദിവസങ്ങളിലായി നടന്ന ബി.ബി.കെ ഡിജിറ്റൽ ഇക്കണോമി ഫോറം വിലയിരുത്തൽ. മതിയായ നിയന്ത ്രണ സംവിധാനങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിെൻറയും പിൻബലത്തിലാണ് ഡിജിറ്റ ൽവത്കരണം മുന്നേറുന്നത്. ബുധനാഴ്ച സമാപിച്ച ഫോറത്തിൽ മന്ത്രിമാർ, സി.ബി.ബി ഗവർണ ർ, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി സി.ഇ.ഒ, ബാങ്കുകളുടെ സി.ഇ.ഒമാർ, സാമ്പത്തിക രംഗത്തെ വിദഗ്ധർ, ബിസിനസുകാർ എന്നിവർ പങ്കെടുത്തു.
പൊതു, സ്വകാര്യ മേഖലകളിലെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വിവിധ വശങ്ങൾ സംബന്ധിച്ച് മന്ത്രിതല സമിതി നിശ്ചിയിച്ച അജണ്ടയനുസരിച്ച് ചർച്ചകൾ നടന്നു. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി കമാൽ ബിൻ അഹ്മദ്, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് അൽ സയാനി എന്നിവർ സംസാരിച്ചു.
നിയമനിർമാണത്തിെൻറയും അടിസ്ഥാന സൗകര്യ വികസനത്തിെൻറയും പ്രാധാന്യം ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റി (ഐ.ജി.എ) ചീഫ് എക്സിക്യൂട്ടിവ് മുഹമ്മദ് അലി അൽഖാഇദ് എടുത്തുപറഞ്ഞു.
ബഹ്റൈനിലേക്കുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ ഇതു സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവീന സാങ്കേതികവിദ്യകളുടെ ഗവേഷണത്തിലും വികസനത്തിലും മുൻകൈയെടുക്കാൻ സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നയത്തിെൻറ സവിശേഷതകൾ അദ്ദേഹം വിശദീകരിച്ചു. നൂതന മാർഗങ്ങൾ കണ്ടെത്താനും കയറ്റുമതി വരുമാനം വർധിപ്പിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ലക്ഷ്യമാണ്. കൂടുതൽ ഡിജിറ്റൽ സൗഹൃദ സാമ്പത്തിക നയങ്ങൾ രൂപവത്കരിക്കാൻ തങ്ങളെ സഹായിക്കുന്നതിൽ സ്വകാര്യ മേഖലയുടെ സംഭാവനകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വ്യക്തിഗത േഡറ്റാ സംരക്ഷണ നിയമം ഉൾപ്പെടെ രാജ്യത്തിെൻറ ഡിജിറ്റൽ പരിവർത്തനത്തിന് സഹായകരമായ നിയമങ്ങൾ ബഹ്റൈൻ ആവിഷ്കരിച്ചിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (സി.ബി.ബി) ഗവർണർ റഷീദ് അൽ മറാജ് സന്ദേശത്തിൽ പറഞ്ഞു. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് ബാങ്ക് മുൻകൈയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിലെ മുന്നേറ്റം വളർച്ചക്കും മാറ്റത്തിനുമുള്ള സാധ്യതകൾ നൽകുന്നുവെന്ന് ബി.ഐ.ബി.എഫ് ഡയറക്ടർ ഡോ. അഹ്മദ് അൽ ശൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.