മനാമ: രാജ്യത്തെ സാമ്പത്തികാവസ്ഥ ചര്‍ച്ചചെയ്യുന്നതിന് സര്‍ക്കാര്‍-പാര്‍ലമെൻറ് സംയുക്ത യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനം. വ്യാഴാഴ്ചയാണ് യോഗം. രാജ്യത്തെ നിലവിലുള്ള സാമ്പത്തികാവസ്ഥയും പ്രതിസന്ധി മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളും യോഗം ചര്‍ച്ചചെയ്യും. ധനകാര്യ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ ആല് ഖലീഫ, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സായിദ് അല്‍ സയാനി, തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍, ശൂറ കൗണ്‍സില്‍-പാര്‍ലമെൻറ്കാര്യ മന്ത്രി ഗാനിം ബിന്‍ ഫദ്ല് അല്‍ ബൂഐനൈന്‍ എന്നീ മന്ത്രിമാരും പാര്‍ലമെൻറ് അധ്യക്ഷ ഫൗസിയ ബിന്ത് അബ്ദുല്ല സൈനല്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി സാലിഹ് അസ്സാലിഹ്, ഇരു സഭകളിലെയും ഓഫിസ് അഡ്മിനിസ്ട്രേഷന് അംഗങ്ങൾ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അവ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങളുമാണ് മുഖ്യമായും യോഗത്തില്‍ ചര്ച്ചചെയ്യുകയെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.