മനാമ: ജനുവരി 28നു ബംഗളൂരുവിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക ഉദ്ഘാടന സമ്മേളന ഭാഗമായി സമസ്ത ബഹ്റൈൻ പതാകദിനം ആചരിച്ചു. മ
നാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദും വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയും ചേർന്ന് പതാക ഉയർത്തി. സമസ്ത ബഹ്റൈൻ കോഓഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര ആമുഖ ഭാഷണം നടത്തി. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ഷറഫുദ്ദീൻ മൗലവി ദുആക്കു നേതൃത്വം നൽകി. സമസ്ത ബഹ്റൈൻ ഭാരവാഹികളും എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.