മനാമ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ 66ാമത് പെരുന്നാളിനും വാർഷിക കൺവൻഷനും കൊടിയേറി. വെള്ളിയാഴ്ച വി. കുർബാനക്ക് ശേഷം കത്തീഡ്രൽ വികാരി ഫാ. സുനിൽ കുര്യൻ ബേബി കൊടി ഉയർത്തി. സഹ വികാരി ഫാ. ജേക്കബ് തോമസ്, ഫാ. ബെഞ്ചമിൻ ഒ.ഐ.സി, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
പെരുന്നാൾ ശുശ്രൂഷകൾക്കും, കൺവെൻഷനും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും, കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ സഖറിയ മാർ സേവേറിയോസ് തിരുമേനി നേതൃത്വം നൽകും. ആറ്, ഏഴ്, എട്ട് തീയതികളിൽ വചന ശുശ്രൂഷയും, ഒക്ടോബർ 10ന് വൈകീട്ട് ഏഴിന് സന്ധ്യാ നമസ്കാരവും, മധ്യസ്ഥ പ്രാർഥനയും, പ്രദക്ഷിണവും, ആശീർവാദവും ഉണ്ടായിരിക്കും.
11ന് രാവിലെ 6.30ന് രാത്രി നമസ്കാരവും, ഏഴിന് പ്രഭാത നമസ്കാരവും, എട്ടിന് വി. മൂന്നിന്മേൽ കുർബാനയും, ധൂപ പ്രാർഥനയും, ആദരിക്കൽ ചടങ്ങും, ആശീർവാദവും, നേർച്ചയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം.എം എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.