ജി​ബൂ​ട്ടി​യി​ലെ​ത്തി​യ ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ സ​യാ​നി പ്ര​സി​ഡ​ന്‍റ്​ ഇ​സ്​​മാ​ഈ​ൽ

ഉ​മ​ർ ജീ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ജി​ബൂ​ട്ടി പ്ര​സി​ഡ​ന്‍റു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: വി​വി​ധ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ബൂ​ട്ടി​യി​ലെ​ത്തി​യ ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ സ​യാ​നി പ്ര​സി​ഡ​ന്‍റ്​ ഇ​സ്​​മാ​ഈ​ൽ ഉ​മ​ർ ജീ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ൾ കൈ​മാ​റു​ക​യും പ്ര​ത്യ​ഭി​വാ​ദ്യം നേ​രാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ ചു​മ​ത​ല​​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

അ​റ​ബ്​ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളെ കു​റി​ച്ചും അ​വ പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ലു​യ​ർ​ന്നു. ബ​ഹ്​​റൈ​നും ജി​ബൂ​ട്ടി​യും ത​മ്മി​ലെ ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ത നി​ല​വാ​ര​ത്തി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും​ ചെ​യ്​​തു. മേ​യ്​ 16ന്​ ​ബ​ഹ്​​റൈ​നി​ൽ ന​ട​ക്കു​ന്ന അ​റ​ബ്​ ഉ​ച്ച​കോ​ടി വി​ജ​യ​ത്തി​ലെ​ത്ത​​ട്ടെ​യെ​ന്ന്​ ഇ​സ്​​മാ​ഈ​ൽ ഉ​മ​ർ ആ​ശം​സി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ജി​ബൂ​ട്ടി​യി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ശൈ​ഖ്​ അ​ലി ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ അ​ലി ആ​ൽ ഖ​ലീ​ഫ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​റ​ബ്​-​ആ​ഫ്രി​ക്ക​ൻ കാ​ര്യ വി​ഭാ​ഗം മേ​ധാ​വി അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ത്തു​റൈ​ഫി, ​ഫോ​ളോ അ​പ്​ ആ​ൻ​ഡ്​ കോ​ഓ​ഡി​നേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി സ​ഈ​ദ്​ അ​ബ്​​ദു​ൽ ഖാ​ലി​ഖ്​ സ​ഈ​ദ്​ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Foreign Minister held meeting with Djibouti President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.