മൂസ കെ. ഹസൻ, സിദ്ദീഖ് മക്കരപ്പറമ്പ്
മനാമ: ഡൽഹി കലാപത്തിന് കാരണക്കാരായ അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ടതിെൻറ പേരിൽ രാഷ്ട്രീയ-സാംസ്കാരിക നായകർക്കെതിരെ കരിനിയമങ്ങൾ ചുമത്തി പകവീട്ടിക്കൊണ്ടിരിക്കുന്ന കേന്ദ്രസർക്കാറും അഴിമതിക്കും കെടുകാര്യസ്ഥതക്കും കള്ളക്കടത്തിനും അനുകൂലമായ നിലപാടെടുക്കുന്ന കേരള സർക്കാറും രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല സെക്രട്ടറി ഗണേശ് വടേരി പറഞ്ഞു.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ മലപ്പുറം ജില്ല ഇലക്ഷൻ കമ്മിറ്റി രൂപവത്കരണവും ഭാരവാഹികളുടെ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ വെൽെഫയർ അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റി കൺവീനർ എ.എം. ഷാനവാസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് തല പ്രവർത്തനങ്ങളെക്കുറിച്ച് വെൽെഫയർ പാർട്ടി മലപ്പുറം ജില്ല ഇലക്ഷൻ കമ്മിറ്റി കൺവീനർ സി.സി. ജാഫർ മാസ്റ്റർ വിശദീകരിച്ചു.
ഭാരവാഹികളുടെ പ്രഖ്യാപനം സോഷ്യൽ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ പ്രസിഡൻറ് ബദ്റുദ്ദീൻ പൂവാർ നിർവഹിച്ചു. മൂസ കെ. ഹസൻ സ്വാഗതവും സിദ്ദീഖ് മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികളായി മൂസ കെ. ഹസൻ (പ്രസിഡൻറ്), സിദ്ദീഖ് മക്കരപ്പറമ്പ് (ജന. സെക്രട്ടറി), മുഹമ്മദലി മലപ്പുറം (ട്രഷറർ), ഷാജി മാസ്റ്റർ (വൈസ് പ്രസിഡൻറ്), റഫീഖ് മണിയറ (അസി. സെക്രട്ടറി), ജഅ്ഫർ പൂളക്കൽ (മീഡിയ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി അലി അശ്റഫ്, നിയാസ് മഞ്ചേരി, ഇജാസ് മൂഴിക്കൽ, സജീബ്, മുഹമ്മദ് സക്കീർ പൂപ്പലം, അബ്ദുൽ ഹഖ്, ഷാഹുൽ ഹമീദ്, സുബൈദ മുഹമ്മദലി, യൂനുസ് രാജ്, ശുഐബ് ചേന്നര, ഫസലു റഹ്മാൻ പൊന്നാനി, റശീദ മുഹമ്മദലി, ഫാഹിസ ടീച്ചർ, നസീം ജൗഹർ, ഹാരിസ് കീഴുപറമ്പ്, അബ്ദുൽഹകീം താനൂർ എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.