മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദിശ സെന്ററുമായി സഹകരിച്ച് കൊണ്ട് ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ജാസിർ പി.പി റമദാൻ സന്ദേശം നൽകി. സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാനുള്ള പ്രചോദനമാവണം വ്രതമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും വേദങ്ങളും മാനവിക സാഹോദര്യവും സഹവർത്തിത്വവുമാണ് പഠിപ്പിക്കുന്നത്. സമൂഹത്തിൽ അവശരും അശരണരുമായവരെ പരിഗണിക്കാനും ചേർത്ത് പിടിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹ് യിദ്ദീൻ അധ്യക്ഷത വഹിച്ചു. ശൈഖ ഫാത്തിമ പ്രാർഥനാഗാനം ആലപിച്ചു. പൊതുസമൂഹ വകുപ്പ് കൺവീനവർ എ.എം. ഷാനവാസ് സ്വാഗതവും ഏരിയ സെക്രട്ടറി ഫാറൂഖ് നന്ദിയും പറഞ്ഞു. ഷമീം, സജീബ്, ഗഫൂർ മൂക്കുതല, ലത്തീഫ് കടമേരി, നദീറ ഷാജി, ഫസീല ഹാരിസ്, സൽമ സജീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.