ഈദ് ഇശലിൽ കുട്ടികൾ അവതരിപ്പിച്ച പരിപാടി

ശ്രദ്ധേയമായി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ഈദ് ഇശൽ

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ബലിപെരുന്നാളിനോടനുബന്ധിച്ചു സംഘടിപ്പിച്ച 'ഈദ് ഇശൽ' ശ്രദ്ധേയമായി. പ്രസിഡന്‍റ് സഈദ് റമദാൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്‍റ് വി.കെ. അനീസ്, വനിത വിഭാഗം പ്രസിഡന്‍റ് സക്കീന അബ്ബാസ്, സിസ്റ്റേഴ്സ് ഫോറം പ്രസിഡന്‍റ് റമീന, ടീൻ ഇന്ത്യ ബോയ്‌സ് പ്രസിഡന്‍റ് അമ്മാർ സുബൈർ, ടീൻ ഇന്ത്യ ഗേൾസ് പ്രസിഡന്‍റ് ഷദ ഷാജി, പ്രവാസി വെൽഫെയർ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഷാഹുൽ ഹമീദ് സ്വാഗതവും സെക്രട്ടറി യൂനുസ്‌രാജ് നന്ദിയും പറഞ്ഞു.

മനാമ മലർവാടി കൂട്ടുകാരായ ഫിൽസ ഫൈസൽ, ത്വയ്യിബ ഫാറൂഖ് എന്നിവരുടെ പ്രാർഥനാഗീതത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. ആയിഷ ജന്ന, അമീന മനാൽ, നസ്രിയ നൗഫൽ, ഹയ ഫാത്തിമ, നഫീസത്ത് അംന, സഹ്‌റ അഹമ്മദ് എന്നിവരുടെ സ്വാഗതനൃത്തം, ശൈഖ ഫാത്തിമ, നിഹ ഫാത്തിമ, ഹെന്ന ഫാത്തിമ, തമന്ന ഹാരിസ്, തഹാനി ഹാരിസ്, സഫ ശാഹുൽ ഹമീദ്, ഫാത്തിമ ഷിഫ, ജസ അബ്ദുൽ റസാഖ്, ലബീബ ഖാലിദ് എന്നിവരുടെ സംഗീത ശിൽപം, ഷിസ ഫാത്തിമ, മർവ, ആയാത്ത് ജമാൽ, ദുആ മറിയം, ഫൈഹ ഫാത്തിമ, ഇശൽ എന്നിവരുടെ സംഘഗാനം, ഹംദ ആയിഷ, നാഫിയ ബദർ, റിസ ഫാത്തിമ, തഹിയ്യ ഫാറൂഖ്, ഷിസ ഷാജി, ഫിൽസ ഫൈസൽ, റാബിയ ബദർ എന്നിവരുടെ ഒപ്പന, ഫർസാർ ഫൈസൽ, അയാൻ ഫാറൂഖ്, ഫൈഹ ഫൈസൽ, അഫ്രീൻ, അസിം അബ്ദുല്ല, അമ്മാർ ബിൻ ഇർഷാദ്, മുഹമ്മദ് സയാൻ, മുഹമ്മദ് അഫ്ഫാൻ എന്നിവരുടെ ഗ്രൂപ് ഡാൻസ്, വി.കെ. അനീസ്, ബാസിത്ത്, സവാദ്, ഷുഹൈബ്, ജുനൈദ്, തംജീദ്, ഫൈസൽ, അൽതാഫ്, അഹദ്, യാസീൻ, സാജിർ എന്നിവരുടെ വട്ടപ്പാട്ട്, ഹിബ, ഹന, ഫുസ്ഹ, സന, ദിയ നസീം, തമന്ന നസീം എന്നിവരുടെ സംഘഗാനം തുടങ്ങിയ പരിപാടികൾ അവതരണ മികവുകൊണ്ട് ഏറെ ശ്രദ്ധേയമായി.

അലി അഷ്‌റഫ്, ഹൈഫ അബ്ദുൽ ഹഖ് എന്നിവർ അവതരിപ്പിച്ച മാജിക് വ്യത്യസ്‍തതകൊണ്ട് കാണികളുടെ കൈയടി നേടി. തുടർന്ന് നടന്ന കരോക്കെ ഗാനമേളയിൽ അബ്ദുൽ ഗഫൂർ മൂക്കുതല, ബിജു എം. സതീഷ്, മർവ സൈനബ്, സജീർ, കബീർ തിക്കോടി, ലീബ അന്ന ജേക്കബ്, തസ്‌ലീം, അസ്ര അബ്ദുല്ല, സാജിദ്, മുനീർ, ഉമ്മു സൽ‍മ, അബ്ദുൽ ഗഫൂർ, തഹാനി , തമന്ന, മുബീന മൻഷിർ, അഷ്‌റഫ് തലശ്ശേരി, അബ്ദുൽ ഖാദർ എന്നിവർ ഗാനങ്ങളാലപിച്ചു. എ.എം. ഷാനവാസ് മോഡറേറ്ററായിരുന്നു.

ബഹ്‌റൈൻ കേരളീയ സമാജം ഈദ് ആഘോഷിച്ചു

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച വലിയ പെരുന്നാൾ ആഘോഷം 'ഈദ് നിലാവ്' സമാജം ഡി.ജെ ഹാളിൽ അരങ്ങേറി. കൈരളി പട്ടുറുമാൽ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ജേതാവും സംഗീതസംവിധായകനും പിന്നണി ഗായകനുമായ അജയഗോപാൽ, ഒ.എൻ.വിയുടെ കൊച്ചുമകളും പ്രശസ്ത പിന്നണി ഗായികയുമായ അപർണ രാജീവ് എന്നിവർ ചേർന്നൊരുക്കിയ സംഗീതസന്ധ്യയും കോമഡി സ്റ്റാർ, കോമഡി ഉത്സവം തുടങ്ങി നിരവധി പരിപാടികളിലൂടെ ശ്രദ്ധേയനായ നിസാം കോഴിക്കോട് അവതരിപ്പിച്ച കോമഡി ഷോയും സമാജം അംഗങ്ങൾ അവതരിപ്പിച്ച ഒപ്പന, സിനിമാറ്റിക് ഡാൻസ് തുടങ്ങി നിരവധി പരിപാടികളും കാണികളുടെ കൈയടി നേടി.

ചടങ്ങിൽ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ആക്ടിങ് ജനറൽ സെക്രട്ടറി വർഗീസ് ജോർജ് എന്നിവർ ആശംസകളർപ്പിച്ചു. കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക് നന്ദി പറഞ്ഞു. സമാജം എക്സിക്യൂട്ടിവ് അംഗങ്ങൾക്കൊപ്പം ബഹ്‌റൈനിലെ നിരവധി കലാ-സാംസ്‌കാരിക പ്രവർത്തകരും കലാ ആസ്വാദകരും പരിപാടിയിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ റിയാസ് ഇബ്രാഹിം, കലാവിഭാഗം കൺവീനർ ദേവൻ പാലോട് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - Friends Social Association 'Eid Ishal'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.