മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഏഷ്യൻ സ്കൂളിന് മികച്ച വിജയം. 199 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു. 52 വിദ്യാർഥികൾ 90 ശതമാനത്തിനു മുകളിലും 12 വിദ്യാർഥികൾ 95 ശതമാനത്തിനു മുകളിലും സ്കോർ ചെയ്തു. 13 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ1 ഗ്രേഡ് നേടി.
98.2 ശതമാനം മാർക്ക് നേടിയ കൃതിക കുമാറാണ് സ്കൂൾ ടോപ്പർ. 97.8 ശതമാനം മാർക്കോടെ അനിരുദ്ധ് ചെറിയച്ചനശേരി ബിജയ്, സാജ് ചൗധരി എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. 97.2 ശതമാനം മാർക്ക് നേടിയ അദ്വിത നായർക്കാണ് മൂന്നാം സ്ഥാനം. മികച്ച വിജയം നേടിയ വിദ്യാർഥികളെയും ജീവനക്കാരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെൻറ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.