മനാമ: എം.ടി.ഡി സ്ട്രൈക്കേഴ്സ് റിഫ ഹുനൈനിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഏകദിന നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെൻറിൽ ജി.ടി.എഫ് ബഹ്റൈൻ ക്രിക്കറ്റ് ടീം വിജയികളായി. ക്യാപ്റ്റൻ ജസീർ അഹമ്മദിെൻറ നേതൃത്വത്തിലുള്ള 15 അംഗ ടീമാണ് മത്സരിച്ചത്. ആദ്യ മത്സരത്തിൽ കെ.എസ്.ബി റിഫയെ ഏഴു വിക്കറ്റിന് തോൽപിച്ച ടീം, സെമി ഫൈനലിൽ എഫ്.സി.സി റിഫയെ 37 റൺസിനും ഫൈനലിൽ ഐ.എം.സി സൽമാബാദിനെ 20 റൺസിനും തോൽപിച്ചാണ് കപ്പിൽ മുത്തമിട്ടത്. ജി.ടി.എഫ് കളിക്കാരായ ഗോപിനാഥ് ടൂർണമെൻറിലെ താരമായും ബൗളറായും നാസിഷ് മികച്ച ബാറ്റ്സ്മാനായും തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യമായാണ് ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്. ജി.ടി.എഫ് ബഹ്റൈൻ പ്രസിഡൻറ് മജീദ് തണൽ, ചെയർമാൻ ചന്ദ്രൻ, സീനിയർ വൈസ് പ്രസിഡൻറ് പ്രഭാകരൻ, സെക്രട്ടറി ഗഫൂർ കളത്തിൽ, ടീം സ്പോൺസർ അഫ്സൽ കളപ്പുരയിൽ തുടങ്ങിയവർ എത്തി.
ടീം അംഗങ്ങൾ: ജസീർ അഹമ്മദ് (ക്യാപ്റ്റൻ), പ്രജീഷ് (വൈസ് ക്യാപ്റ്റൻ), ജലീൽ, ജംഷീർ, ജബ്ബാർ, ശറഫുദ്ദീൻ, ശിനിത്ത്, റഈസ്, ഷാരൂഖ്, ഇമ്രാൻ, ശുഹൈബ്, നാസിഷ്, ഗോപിനാഥ്, ഷമീം, ജഫൻ. മാനേജർ: ഗഫൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.