അൽറീഫ്​ പാൻ ഏഷ്യ എക്​സിക്യൂട്ടിവ്​​ ഷെഫ്​ വിനോദ്​ മൂലാടും യൂട്യൂബ്​ ​വ്ലോഗർ ബിന്ദു ജെയ്​സും പാചക മത്സരത്തി​െൻറ വിധിനിർണയം നടത്തുന്നു

മനാമ: 'ഗൾഫ്​ മാധ്യമം' മലബാർ അടുക്കള ഫേസ്​ബുക്ക്​ കൂട്ടായ്​മയുമായി സഹകരിച്ച്​ നടത്തിയ പായസ മത്സരത്തി​​ലെ വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു. കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ച്​ മുഹറഖ്​ ഗൾഫ്​ മാധ്യമം ഒാഫിസിൽ നടന്ന ലളിതമായ ചടങ്ങിലാണ്​ അഞ്ചു​ വിജയികൾ​ സമ്മാനങ്ങൾ ഏറ്റുവാങ്ങിയത്​.ഇളനീർ ചാമയരി പായസം തയാറാക്കി ഒന്നാം സ്ഥാനം നേടിയ ലീമ ജോസഫിന്​ 130 ദീനാർ വിലയുള്ള ഫിലിപ്​സ്​ 50 ഇഞ്ച്​ സ്​മാർട്ട്​ ടി.വി മാളൂസ്​ ഫുഡ്​ പ്രൊഡക്​ട്​സ്​ മാനേജിങ്​ ഡയറക്​ടർ ടി. സുബൈറും മുഹമ്മദ്​ ഫക്രൂ മാർക്കറ്റിങ്​ മാനേജർ ജിതിൻ അജിത്​ കുമാറും ചേർന്ന്​ സമ്മാനിച്ചു.

പംപ്​കിൻ പിടി പായസത്തിലൂടെ രണ്ടാം സ്ഥാനം നേടിയ ഷരീഫ ജാഫറിന്​ 80 ദീനാർ വിലയുള്ള ടൈറ്റൻ ലേഡീസ്​ വാച്ച്​ ഗൾഫ്​ മാധ്യമം ​െറസിഡൻറ്​ മാനേജർ ജലീൽ അബ്​ദുല്ലയും മാളൂസ്​ ഫുഡ്​ പ്രൊഡക്​ട്​സ്​ മാനേജിങ്​ ഡയറക്​ടർ ടി. സുബൈറും ചേർന്ന്​ നൽകി. ഹരിത സസ്യപായസം തയാറാക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മായ ഉദയകുമാറിന്​ 60 ദീനാർ വിലയുള്ള മിക്​സർ ഗ്രൈൻഡറും ഗ്യാസ്​ ബർണറും മീനുമിക്​സ്​ വിതരണക്കാരായ ഹോംടെക്​ ഇലക്​ട്രോണിക്​സ്​ ആൻഡ്​​ ഹോം അപ്ലയൻസസ്​ സെയിൽസ്​ മാനേജർ സിജു സുകുമാർ സമ്മാനിച്ചു.

ഏറ്റവും കൂടുതൽ സമൂഹമാധ്യമ പിന്തുണ ലഭിച്ച പായസ വിഡിയോക്കുള്ള സമ്മാനം നേടിയ ലുബിന നദീറിന്​ സാസ്​കോ ലിങ്ക്​ ട്രേഡിങ്​ കമ്പനി എം.ഡി കെ. സുനേഷ്​ സമ്മാനിച്ചു. വിഡിയോക്ക്​ പ്രത്യേക പുരസ്​കാരം നേടിയ സഫ്​വാന സബീറിന്​ ഗൾഫ്​ മാധ്യമം ബ്യൂറോ ചീഫ്​ സിജു ജോർജ്​ സമ്മാനം നൽകി.ഫൈനലിൽ എത്തിയ എല്ലാവർക്കും​ മാളൂസ്​ കിറ്റ്​ അടക്കമുള്ള 10 ദീനാറി​െൻറ പ്രോത്സാഹന സമ്മാനവും നൽകി. ഗൾഫ്​ മാധ്യമം പരസ്യം മാനേജർ ഷക്കീബ്​ വലിയപീടികക്കൽ നന്ദി പറഞ്ഞു.

മത്സരാർഥികൾ അയച്ച പാചകക്കുറിപ്പുകളിൽനിന്ന്​ വൈവിധ്യം, ക്രിയേറ്റിവിറ്റി എന്നിവയുടെ അടിസ്ഥാനത്തിൽ തിര​ഞ്ഞെടുത്ത 50 പേരാണ്​ ഫൈനൽ മത്സരത്തിലേക്ക്​ യോഗ്യത നേടിയത്​.കേരളത്തിലെയും ഗൾഫിലെയും പ്രശസ്​തരായ പാചക വിദഗ്​ധരും യൂട്യൂബ്​ ​​​വ്ലോഗർമാരുമടങ്ങിയ ജൂറിയാണ്​ വിജയികളെ തിരഞ്ഞെടുത്തത്​.മാളൂസ്​ ആയിരുന്നു​ മത്സരത്തി​െൻറ മുഖ്യ പ്രായോജകർ. നിറപറ, ഫിലിപ്​സ്​, മീനുമിക്​സ്​, ബട്ടർ​ൈഫ്ല, സാസ്​കോ എന്നിവരാണ്​ മത്സരം സ്​പോൺസർ ചെയ്​തത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.