മനാമ: ഹജ്ജ് സീസൺ വിജയകരമായി പര്യവസാനിച്ചതിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് ബഹ്റൈൻ ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താൻ നന്ദി പ്രകാശിപ്പിച്ചു. ബഹ്റൈനിൽനിന്നുള്ള മുഴുവൻ തീർഥാടകർക്കും മികച്ച സൗകര്യം ഏർപ്പെടുത്താൻ സാധിച്ചത് ഭരണാധികാരികളുടെ അകമഴിഞ്ഞ പിന്തുണകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രാലയം തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങളും മികവുറ്റതായിരുന്നു. തീർഥാടകർക്ക് നൽകിയ സൗകര്യങ്ങളുടെ കാര്യത്തിൽ മികവ് പുലർത്തിയ രാജ്യങ്ങളിലെ മുൻനിരയിൽ ബഹ്റൈന്‍ പുരസ്കാരം ലഭിച്ചതും നേട്ടമാണ്. സൗദി ഹജ്ജ് -ഉംറ കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ ‘ലബ്ബയ്തും’ അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യവും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.