‘ഹരിഹരലയം’ഫെബ്രുവരി എട്ടിന്​; സുരേഷ്​ഗോപിയും ജഗദീഷുമെത്തും

മനാമ: കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷൻ ഫെബ്രുവരി എട്ടിന്‌ വൈകുന്നേരം ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്ന മന്നം ജയന്തി ആഘോഷമായ ‘ഹരിഹരലയ’ത്തി​​​​െൻറ ഒരുക്കങ്ങൾ നടന്നുവരുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൗസ ടൗൺ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യസഭാംഗവും സിനിമാനടനുമായ സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും. ഗാനരചയിതാവ് എസ്.രമേശന്‍ നായര്‍, സിനിമാ നടന്‍ ജഗദീഷ് എന്നിവര്‍ വിശിഷ്​ടാതിഥികളായിരിക്കും.

ഇതോടനുബന്ധിച്ച് ഈ വര്‍ഷത്തെ മന്നം അവാർഡ് സമ്മാനിക്കുമെന്ന് പ്രസിഡൻറ്​ പമ്പാവാസൻ നായർ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമൂഹത്തി​​​​െൻറ വിവിധ തലങ്ങളിൽ, അതായത് ശാസ്ത്രം, സാങ്കേതികം, വിദ്യാഭ്യാസം, സാംസ്​കാരികം, സാമൂഹികം, സാമ്പത്തികം, കല, സാഹിത്യം, മാനുഷിക സേവനം തുടങ്ങി വിവിധ മേഖലകളില്‍ നിസ്വാർത്ഥ സേവനം നടത്തുന്ന പ്രഗത്ഭരായ വ്യക്തികളേയും സ്ഥാപനങ്ങളേയും അവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതി​​​​െൻറ ഭാഗമായി ആദരിക്കുവാന്‍ കേരള സോഷ്യൽ ആന്‍റ് കൾച്ചറൽ അസോസിയേഷൻ ഏർപ്പെടുത്തിയതാണ്‌ മന്നം അവാർഡ്. എസ്. രമേശന്‍നായര്‍ക്ക് ഈ വര്‍ഷത്തെ മന്നം അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അനിൽ കുമാർ അറിയിച്ചു.

സിനിമാരംഗത്തെ സമഗ്ര സംഭാവനക്കുള്ള സ്റ്റാര്‍ ഐക്കണ്‍ പുരസ്കാരം ജഗദീഷിനും വ്യവസായ പ്രമുഖർക്കായി ഏർപ്പെടുത്തിയ ഈ വര്‍ഷത്തെ പ്രവാസി രത്നപുരസ്​കാരം മിഡില്‍ ഈസ്​റ്റിലെ ബിസിനസ്സുകാരനും പ്രമുഖ നിർമാണ വിദഗ്​ധനും ബി.കെ.ജി ഹോള്‍ഡിംഗ് ചെയര്‍മാനുമായ കെ.ജി ബാബുരാജനും നൽകും. അനിൽ കുമാർ ചെയർമാനും ദേവദാസ് നമ്പ്യാർ, പ്രവീൺ നായർ, ശിവകുമാർ, അജയ് പി നായർ എന്നിവരടങ്ങുന്ന അഞ്ചംഗകമ്മിറ്റിയാണ് ഈ വര്‍ഷത്തെ മന്നം അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ചടങ്ങിൽ സംഘടനയുടെ മെമ്പര്‍ഷിപ്പ് ഡയറക്​ടറി പ്രകാശനം ചെയ്യും. സംഘടന രൂപം കൊണ്ട് 36 വര്‍ഷത്തിനു ശേഷം ആദ്യമായി ഇത്തരം ഒരു ഡയറക്ടറി പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രസിഡൻറ്​ പമ്പാവാസന്‍ നായര്‍ അറിയിച്ചു. അംഗങ്ങള്‍ക്ക് പരസ്​പരം ബന്ധപ്പെടാന്‍ ഉതകുന്ന രീതിയില്‍ നവീന സംവിധാനങ്ങളോടു കൂടിയ ഒരു ഇ-ഡയറക്​ടറി കൂടി ഇതി​​​​െൻറ ഭാഗമായി ഉണ്ടായിരിക്കുമെന്ന്​ ഡയറക്​ടറി ജനറല്‍ കണ്‍വീനര്‍ ഹരിദാസ് ബി നായര്‍ അറിയിച്ചു. ശ്രീനാഥ്, ജാനകി നായർ എന്നിവർഅവതരിപ്പിക്കുന്ന സംഗീത നിശയും കോമഡി ആർട്ടിസ്റ്റ് സുനീഷ് വാരനാട് അവതരിപ്പിക്കുന്ന കോമഡി ഷോയും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കും.

ജനറൽ കണ്‍വീനര്‍ പ്രവീണ്‍ നായര്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. പമ്പാവാസന്‍ നായര്‍, സന്തോഷ്‌ കുമാര്‍, ജയകുമാര്‍, പ്രവീണ്‍ നായര്‍, അനില്‍ കുമാര്‍, ഹരിദാസ് നായര്‍, അജയകുമാര്‍, അഭിലാഷ് പിള്ള, ജ്യോതി മേനോന്‍, ജയന്‍ എസ് നായര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - hariharalyam-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT