മനാമ: ബഹ്റൈന്‍ ഉല്പന്നങ്ങള്ക്ക് മാര്‍ക്കറ്റ് കണ്ടെത്താന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം വ്യക്തമാക്കി. രണ്ട് തരം ഉല്പന്നങ്ങള്ക്കാണ് വിപണി കണ്ടെത്താൻ ശ്രമിക്കുന്നത്. ഇതിലൊന്ന് ബഹ്റൈനില്‍ നിര്‍മിക്കുന്ന സിനിമകള്‍ക്കാണ്. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിെൻറ സഹകരണത്തോടെ രാജ്യത്തെ ടെലിവിഷന്‍ ചാനലുകളില്‍ ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം മറ്റ് രാജ്യങ്ങളില്‍ ഇത് വിപണനം ചെയ്യാനും ശ്രമിക്കും.
'മെയ്ഡ് ഇന്‍ ബഹ്റൈന്‍' എന്ന പ്രത്യേക ബ്രാന്‍ഡ് ലഭിക്കുന്നതിന് മന്ത്രാലയം സൗകര്യമൊരുക്കിയിട്ടുണ്ട്. മൊത്തം ഉല്‍പാദനത്തിെൻറ 35 ശതമാനം പ്രാദേശിക ഉല്പന്നങ്ങളാണെങ്കില് അത്തരം കമ്പനികള്‍ക്ക് മെയ്ഡ് ഇന്‍ ബഹ്റൈന്‍ ബ്രാന്‍ഡ് ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനും വാങ്ങുന്നതിനും ഇത് ഗുണകരമാകുമെന്നാണ് കരുതുന്നത്. രാജ്യത്തിനുള്ളിലും അന്താരാഷ്ട്ര തലത്തിലും ബഹ്റൈന്‍ ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയ അനിര്യാതനായി.ധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.