മനാമ: സിക്കിൾ സെൽ അനീമിയ (അരിവാൾരോഗം) ബാധിച്ച സ്ത്രീകൾക്കായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ഒരു പ്രത്യേക വാർഡ് അനുവദിച്ചതായി സർക്കാർ ആശുപത്രി സി.ഇ.ഒ ഡോ. മറിയം അത്ബി അൽ ജലാഹ്മ അറിയിച്ചു. അരിവാൾ രോഗബാധിതർക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണം നൽകുന്നതിനുള്ള സർക്കാർ ആശുപത്രികളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം.
വാർഡിൽ 18 കിടക്കകളുണ്ട്. ഇവയിൽ ഓരോന്നിലും രോഗികളുടെ ആരോഗ്യാവസ്ഥ നിരീക്ഷിക്കാനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ, സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പാരമ്പര്യ രക്ത വൈകല്യമുള്ള സ്ത്രീകൾക്കായി ഡേ കെയർ യൂനിറ്റ് ഉദ്ഘാടനം ചെയ്തിരുന്നു.
12 കിടക്കകൾ, ഒരു പരിശോധനാ മുറി, ട്രയേജ്, ചികിത്സ, കൺസൾട്ടേഷൻ എന്നിവക്കുള്ള മേഖലകൾ ഉൾപ്പെടുന്നതാണ് ഈ യൂനിറ്റ്. സ്ത്രീകളായ സിക്കിൾ സെൽ അനീമിയ രോഗികൾക്ക് പ്രത്യേക സേവനങ്ങൾ നൽകുന്നതിനാണ് ഇതും സ്ഥാപിച്ചത്.
സിക്കിൾ സെൽ ഡിസീസ് ജീനിലെ മ്യൂട്ടേഷനുകളുടെ ഫലമായുണ്ടാകുന്ന ഒരു ജനിതക അവസ്ഥയാണ്. ബഹ്റൈനിൽ 8,500-ലധികം സിക്കിൾ സെൽ അനീമിയ രോഗികളുണ്ടെന്നാണ് കണക്ക്. വിട്ടുമാറാത്ത നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഈ രോഗം കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.