മനാമ: കടുത്ത വേനൽചൂടിൽ പുറം ജോലികളിൽ ഏർപ്പെട്ടിരുന്ന മുന്നൂറോളം തൊഴിലാളികൾക്ക് ആശ്വാസവുമായി പ്രവാസി വെൽഫെയറിന്റെ ജനസേവന വിഭാഗമായ ടീം വെൽകെയർ പഴവർഗങ്ങളും ജ്യൂസും വെള്ളവും അടങ്ങിയ പ്രവാസി ആശ്വാസ് കിറ്റുകൾ നൽകി.
മനാമ, ടുബ്ലി, ഖമീസ്, സനാബീസ് എന്നീ പ്രദേശങ്ങളിൽ ഗാർഡൻ, കൺസ്ട്രക്ഷൻ മേഖലകളിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികൾക്കാണ് കിറ്റുകൾ എത്തിച്ചു നൽകിയത്. മൊയ്തു തിരുവള്ളൂർ, ജോഷി ജോസഫ്, ഇർഷാദ് കോട്ടയം, ബഷീർ വൈക്കിലശ്ശേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.