ജ​നീ​വ​യി​ലെ ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ആ​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​

അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ജ​ന​റ​ൽ ബോ​ഡി​യി​ൽ ആ​രോ​ഗ്യ മ​ന്ത്രി പ​​ങ്കെ​ടു​ത്തു

മ​നാ​മ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ 77ാമ​ത്​ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ പ​​ങ്കെ​ടു​ത്തു.

ജ​നീ​വ​യി​ലെ ലോ​കാ​രോ​ഗ്യ സം​ഘ​ട​നാ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു സ​മ്മേ​ള​നം. വി​വി​ധ അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്ത യോ​ഗം ‘ആ​രോ​ഗ്യ​ത്തി​നാ​യി എ​ല്ലാ​വ​രും.. എ​ല്ലാ​വ​രു​ടെ ആ​രോ​ഗ്യ​ത്തി​നാ​യി’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ബ​ഹ്​​റൈ​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ ആ​രോ​ഗ്യ മ​ന്ത്രി അ​സം​ബ്ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും രാ​ജ്യ​ത്ത്​ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ളും പു​​രോ​ഗ​തി​യും വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്​​തു. കൊ​റി​യ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ ഏ​ജ​ൻ​സി (കെ.​ഡി.​സി.​എ) ക​മീ​ഷ​ണ​ർ ഡോ. ​യ​ങ്മീ ജി​യു​മാ​യും ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത് അ​ൽ സ​യ്യി​ദ് ജ​വാ​ദ് ഹ​സ്സ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്റെ​യും വി​ജ​യ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്ന് പ​ഠി​ക്കേ​ണ്ട​തി​ന്റെ​യും പ്രാ​ധാ​ന്യം ആ​രോ​ഗ്യ​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. വൈ​ദ​ഗ്ധ്യം സം​ബ​ന്ധി​ച്ച കൈ​മാ​റ്റം, രോ​ഗ​വാ​ഹ​ക​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ, പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Health Minister participates in WHO General Body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.