അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.ആർ.എഫ് ദാനമാളിലെ എപിക്സ് തിയറ്ററിൽ സംഘടിപ്പിച്ച സിനിമ പ്രദർശനം
മനാമ: തൊഴിലാളികൾക്കായി സിനിമ പ്രദർശനമൊരുക്കി തൊഴിലാളി ദിനാചരണത്തെ വ്യത്യസ്തമാക്കി ഐ.സി. ആർ.എഫ്.വിവിധ മേഖലകളിൽനിന്നുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും ആദരിക്കാനും ആഘോഷിക്കാനുമായാണ് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് പരിപാടി സംഘടിപ്പിച്ചത്. മേയ്ദിനത്തിൽ സനാബിസിലെ ദാന മാളിലെ രണ്ട് തിയറ്ററുകളിലായിരുന്നു സിനിമ പ്രദർശനം. ഗാർഹിക സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ നിരവധി തൊഴിലാളികൾ ആഘോഷത്തിൽ പങ്കെടുത്തു.
ഈ ആശയം യാഥാർഥ്യമാക്കുന്നതിന് നൽകിയ പിന്തുണക്ക് ലുലു ഗ്രൂപ് റീജനൽ ഡയറക്ടർ ജൂസർ രൂപാവാലയോട്, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, നന്ദി രേഖപ്പെടുത്തി.
രാവിലെ 9:30 ന് ഐ.സി.ആർ.എഫ് അംഗങ്ങളുടെ സാന്നിധ്യത്തിൽ തൊഴിൽ മന്ത്രാലയത്തിലെ സേഫ്റ്റി ഇൻസ്പെക്ടർ ഹുസൈൻ അൽ ഹുസൈനിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. പ്രേക്ഷകർക്ക് പോപ്കോൺ, ജ്യൂസ്, വെള്ളം,ഭക്ഷണപ്പൊതികൾ എന്നിവയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.