മനാമ: വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവത്കരണം ലക്ഷ്യമാക്കി ഐ.സി.എഫ് നടത്തുന്ന ഹെൽതോറിയം കാമ്പയിനിന്റെ ഭാഗമായി മുഹറഖ് സെൻട്രൽ സത്വിസ് സമിതി മെഡികോൺ സംഘടിപ്പിച്ചു. ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ‘പ്രമേഹവും കിഡ്നി രോഗങ്ങളും’ വിഷയത്തിൽ ഡോ. നജീബ് ക്ലാസെടുത്തു.
2024 ഐ.സി.എഫ് മാനവ വികസന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടുമാസം നീളുന്ന ഹെൽതോറിയം കാമ്പയിൻ നടക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി ജനസമ്പർക്കം, ലഘുലേഖ വിതരണം, മെഡിക്കൽ സർവേ, ഹെൽത്ത് പ്രൊഫ് മീറ്റ്, മെഡിക്കൽ വെബിനാർ എന്നിവ നടക്കും. നജ്മുദ്ദീൻ പഴമള്ളൂർ സ്വാഗതവും മുഹമ്മദ് കോമത്ത് നന്ദിയും പറത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.