മനാമ: പുണ്യമാസമായ റമദാനെ വരവേറ്റുകൊണ്ട് സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി ഇഫ്താർ വിരുന്നൊരുക്കി. മൂന്നര പതിറ്റാണ്ടുകളായി ബഹ്റൈനിൽ പ്രവർത്തിച്ചു വരുന്ന സമസ്ത ബഹ്റൈൻ ഇർശാദുൽ മുസ്ലിമീൻ മദ്റസ കേന്ദ്രീകരിച്ചാണ് ഇഫ്താർ വിരുന്നിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സുമനസ്സുകളുടെ സഹായത്തോടെ വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് റമദാനിലെ 30 ദിവസവും ദിനേനെ 600ൽപരം ആൾക്കാരാണ് ഉപയോഗപ്പെടുത്തുന്നത്.
പ്രാർഥനനിർഭരമായ സദസ്സും ഹൃദ്യമായ ഉദ്ബോധനവും ഇഫ്താർ വിരുന്നിന്റെ ഭാഗമായി ഉണ്ടായിരിക്കും.
തറാവീഹ് നമസ്കാരം സമീപത്തുള്ള മസ്ജിദിൽ രാത്രി 10 മണിക്കും രാത്രി 11 മണിക്ക് മദ്റസയിൽ വെച്ചും കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടും. സ്ത്രീകൾക്കും രാത്രി 7.30 ന് മദ്റസയിൽ നമസ്കാര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പുരുഷന്മാർക്ക് എല്ലാ വെള്ളിയാഴ്ചയും 4 മണിക്ക് വിജ്ഞാന സദസ്സും സ്ത്രീകൾക്ക് ഞായർ, ബുധൻ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 11.30 വരെ ഫാമിലി ക്ലാസും മദ്റസ വിദ്യാർഥികൾക്ക് ഖുർആൻ ഹിഫ്ള്, നമസ്കാര പ്രാക്ടിക്കൽ ക്ലാസ് എന്നിവ ശനി, ഞായർ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 4.30 വരെയും നടത്തപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.