ഇന്ത്യൻ എംബസിയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇതിൽ ഇന്ത്യൻ പ്രവാസികൾ സന്തോഷത്തിലാണ്. ഉപഭൂഖണ്ഡമായ ഭാരതവും പവിഴദ്വീപായ ബഹ്റൈനും തമ്മിൽ പുരാതന കാലം മുതലെ ബന്ധമുണ്ടെന്നാണ് ചരിത്രരേഖകൾ പറയുന്നത്. നൂറ്റാണ്ടുകളായി തുടരുന്ന ആ ബന്ധം ഇപ്പോൾ അതിശക്തമായ സൗഹൃദത്തിൽ എത്തിനിൽക്കുകയും ചെയ്യുന്നു. നിലവിലെ രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികളും തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും തുടരുന്നു. നാല് ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ ഇന്ന് ബഹ്റൈനിലുണ്ട്. ഇന്ത്യ ഉൾപ്പെടുന്ന വിദേശ രാജ്യങ്ങളിലെ എല്ലാം പൗരൻമാർക്ക് ഇൗ രാഷ്ട്രം നൽകുന്ന സ്നേഹവും സൗഹൃദവും വലുതാണ്.
ഇന്ത്യൻ ജനതയോടുള്ള പ്രത്യേക മമതയും ഇവിടെ എടുത്തുപറയണം. ഇന്ത്യൻ^ബഹ്റൈൻ ഭരണാധികാരികൾ തമ്മിലുള്ള സന്ദർശനങ്ങളും ചർച്ചയും നടന്നുവരുന്നതും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. 2015 ലാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഇതിന് മുമ്പായി ബഹ്ൈറനിൽ എത്തിയിരുന്നത്. അന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയെ സന്ദർശിക്കുകയും ചെയ്തിരുന്നു. ബഹ്ൈറൻ^ഇന്ത്യ ജോയിൻറ് കമ്മീഷൻ പ്രഥമയോഗത്തിന് അന്ന് തുടക്കമിട്ടിരുന്നു. ഇതിെൻറ രണ്ടാം യോഗം ഇപ്പോൾ നടക്കും. കേന്ദ്രമന്ത്രി സുഷമസ്വരാജിനെ പ്രവാസി നേതാക്കൾ സന്ദർശിക്കുകയും പ്രവാസികളുടെ വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.