ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നടത്തി

മനാമ: ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പീയൂഷ് ശ്രീവാസ്തവയ്ക്കൊപ്പം എംബസി കോൺസുലർ ടീമും പാനൽ അഭിഭാഷകരും പ​ങ്കെടുത്തു. 40 ഓളം ഇന്ത്യക്കാരുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി.പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അംബാസഡർ ബലി പെരുന്നാൾ ആശംസകൾ നേർന്നു.ഒമ്പതാമത് അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുടെ വൻതോതിലുള്ള പങ്കാളിത്തത്തിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.

ഐ.സി.ആർ.എഫ്, ബി.കെ.എസ്, ഭാരതി അസോസിയേഷൻ, ടി.കെ.എസ്, ഇന്ത്യൻ ക്ലബ്, എ.ടി.എം, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബുദയ്യ ഗുരുദ്വാര, കെ.എം.സി.സി, ടാസ്ക എന്നിവയുൾപ്പെടെ ഇന്ത്യൻ അസോസിയേഷനുകളുടെ സഹകരണം കോൺസുലാർ, ലേബർ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പതിഹാരത്തിന് സഹായകമായി. എല്ലാ സംഘടനകൾക്കും അംബാസഡർ നന്ദി അറിയിച്ചു. ജോസ്, ഏഴുമലൈ, മുരുകൻ, സഫൂറ, റോജ എന്നിവരുൾപ്പെടെ കഴിഞ്ഞ ഓപ്പൺ ഹൗസിന് മുമ്പാകെ കൊണ്ടുവന്ന നിരവധി കേസുകൾ തീർപ്പാക്കിയതിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.

ഇവരെല്ലാം ഇന്ത്യയിലേക്ക് തിരിച്ചുപോയി. ചിദംബരം, പ്രമോദ് കുമാർ എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും എംബസ്സിയുടെ ഇടപെടൽ മുഖാന്തിരം സാധിച്ചു. പ്രവാസി സമൂഹത്തോടുള്ള ബഹ്റൈൻ ഭരണകൂടത്തിന്റെ പിന്തുണയ്ക്കും സഹകരണത്തിനും അംബാസഡർ നന്ദി പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ പരാതികളിൽ ഭൂരിഭാഗവും ഓപ്പൺ ഹൗസിൽ പരിഹരിച്ചു. ബാക്കിയുള്ളവ ഉടനടി പരിഹരിക്കും.ഓപ്പൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ നന്ദി പറഞ്ഞു.

Tags:    
News Summary - Indian Embassy conducted open house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.