മനാമ: കൗമാരകലകളുടെ വസന്തോത്സവമായ ബി.എഫ്.സി - കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ രജിസ്ട്രേഷൻ സെപ്റ്റംബറിൽ ആരംഭിക്കും. ഒക്ടോബർ അവസാനവാരം മുതൽ ഡിസംബർ ആദ്യ ആഴ്ച വരെയാണ് ടാലന്റ് സ്കാൻ. കുട്ടികളുടെ സർഗാത്മകമായ മികവ് തെളിയിക്കുന്ന ഇന്ത്യൻ ടാലന്റ് സ്കാനിൽ ഇത്തവണ പുതുമയേറിയ ഇനങ്ങൾ കൂടി ഉൾക്കൊള്ളിക്കും.
രജിസ്ട്രേഷനും മറ്റ് വിശദ വിവരങ്ങളും സെപ്റ്റംബർ ആദ്യവാരം പ്രസിദ്ധീകരിക്കുമെന്ന് കെ.സി.എ പ്രസിഡൻറ് ജയിംസ് ജോൺ അറിയിച്ചു. കുട്ടികളെ മുൻവർഷങ്ങളിലെ പോലെ അഞ്ച് ഗ്രൂപ്പായി തിരിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്ന് 2006 മുതൽ സെപ്റ്റംബർ 30, 2019 വരെയുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരാണ്. അഞ്ച് ഗ്രൂപ്പുകളിലായി 150 വ്യക്തിഗത ഇനങ്ങളും ഗ്രൂപ് ഇനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഒരു കുട്ടിക്ക് 10 വ്യക്തിഗത ഇനങ്ങളിലും ഒപ്പം ഗ്രൂപ് മത്സരങ്ങളിലും പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും. അതോടൊപ്പം ഓരോ ഗ്രൂപ്പിനും ഗ്രൂപ് ചാമ്പ്യൻഷിപ് ട്രോഫിയും കെ.സി.എ സ്പെഷൽ അവാർഡും സമ്മാനിക്കും. കലാതിലകം, കലാപ്രതിഭ അവാർഡും ഇതോടൊപ്പം നാട്യരത്ന, സംഗീതരത്ന, കലാരത്ന, സാഹിത്യരത്ന അവാർഡും സമ്മാനിക്കും.
ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും ട്രോഫി സമ്മാനിക്കും. ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന മ്യൂസിക് ഡാൻസ് മാസ്റ്റർമാർക്കും അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ടാലന്റ് സ്കാനിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ആഗസ്റ്റ് 15ന് മുമ്പായി അറിയിക്കാൻ അഭ്യർഥിക്കുന്നു. kcages@gmail.com അല്ലെങ്കിൽ വിളിക്കേണ്ട നമ്പർ -ലിയോ ജോസഫ് 39207951.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.