മനാമ: സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന അത്തദ്കീർ ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി സമസ്ത മനാമ ഏരിയ കമ്മിറ്റി ഒരുക്കുന്ന ഇൻസൈറ്റ് 2024 സമ്മർ പഠനക്യാമ്പിന് തുടക്കമായി. മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ ഹാളിൽ ചേർന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ കോയ തങ്ങൾ തേങ്ങാപട്ടണം ഉദ്ഘാടനം നിർവഹിച്ചു.
ഖുർആൻ ക്ലാസുകൾ, മലയാള ഭാഷ പഠനം, പൊതുവിജ്ഞാന ക്ലാസുകൾ, ജനറൽ കോച്ചിങ് ക്ലാസുകൾ തുടങ്ങി വിപുലമായ പഠന, പാഠ്യേതര വിഷയങ്ങൾ ഉൾക്കൊള്ളുന്ന രീതിയിലാണ് ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്.
അശ്റഫ് അൻവരി ചേലക്കര, ഹാഫിള് ശറഫുദ്ദീൻ മൗലവി, മുഹമ്മദ് ജസീർ തുടങ്ങിയവർ ക്ലാസുകൾക്കും സമസ്ത മനാമ ഓർഗനൈസിങ് സെക്രട്ടറി സജീർ പന്തക്കൽ, സെക്രട്ടറിമാരായ നവാസ് കുണ്ടറ, അബ്ദുൽ റൗഫ്, പ്രവർത്തക സമിതി അംഗങ്ങളായ റഫീഖ് ഇളയിടം, മുഹമ്മദ് സ്വാലിഹ്, അബ്ദുൽ ജബ്ബാർ, മുഹമ്മദ് ശബീർ തുടങ്ങിയവർ ക്യാമ്പിനും നേതൃത്വം നൽകുന്നു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് അധ്യക്ഷതവഹിച്ചു. മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ സദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര സ്വാഗതവും ട്രഷറർ ജാഫർ കൊയ്യോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.