മനാമ: റമദാൻ അടുത്തെത്തിയ സാഹചര്യത്തിൽ പൂഴ്ത്തിവെപ്പും വില വർധനയും തടയുന്നതിന്‍റെ ഭാഗമായി ഭക്ഷ്യ വിൽപന കേന്ദ്രങ്ങളിൽ വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം പരിശോധന കർശനമാക്കി.
സൂപ്പർ മാർക്കറ്റുകൾ, ഭക്ഷ്യവസ്തു വിൽപന ശാലകൾ, സൂഖുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം മനാമ സെൻട്രൽ മാർക്കറ്റിലെ വിവിധ കടകളിൽ പരിശോധന നടത്തിയിരുന്നു. അകാരണമായ വില വർധനയും പൂഴ്ത്തിവെപ്പും ഒഴിവാക്കാൻ വ്യാപാരികൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.