ഇടപ്പാളയം - ബി.ഡി.കെയും സംയുക്തമായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററും ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷലിസ്റ്റ് കാർഡിയാക് സെന്ററിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 67 പേർ രക്തം ദാനം ചെയ്തു. ഇടപ്പാളയം പ്രസിഡന്റ് വിനീഷ് കേശവൻ, സെക്രട്ടറി ഷമീല, ട്രഷറർ ശിവ പ്രസാദ്, ഹെൽപ് ഡസ്ക്ക് കൺവീനർ രതീഷ് സുകുമാരൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ശാഹുൽ, ഫൈസൽ അനോടിയിൽ, മുരളീധരൻ, ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് റോജി ജോൺ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓഡിനേറ്റർ നിതിൻ ശ്രീനിവാസ്, സുനിൽ മനവളപ്പിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ അസീസ് പള്ളം, ഗിരീഷ് കെ.വി, പ്രസാദ്, സെന്തിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.