മനാമ: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ഗുദൈബിയ കാലിക്കറ്റ് ഫുഡ് സ്റ്റോറീസിൽ ഇഫ്താർ വിരുന്നും നേതൃസംഗമവും നടത്തി.
ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനിൽപിനെ ബാധിക്കുന്ന നിർണായക തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും സംഗമം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി മുഖ്യപ്രഭാഷണം നടത്തി. ഐ.വൈ.സി ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജിതിൻ പരിയാരം നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒ.ഐ.സി.സി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ.വൈ.സി ഓർഗനൈസിങ് സെക്രട്ടറി ബേസിൽ നെല്ലിമറ്റം, ഐ.വൈ.സി.സി പ്രസിഡന്റ് ഫാസിൽ വട്ടോളി എന്നിവർ ആശംസ അറിയിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി ഓർഗനൈസിങ് സെക്രട്ടറി മനു മാത്യു, ജനറൽ സെക്രട്ടറിമാരായ എം.എസ്. സൈദ്, കെ.സി. ഷമീം, ജില്ല പ്രസിഡന്റുമാരായ കെ.കെ. ജാലിസ്, സിജു പുന്നവേലി, അലക്സ് മഠത്തിൽ, ഐ.വൈ.സി.സി ജനറൽ സെക്രട്ടറി അലൻ ഐസക്, ജോയന്റ് സെക്രട്ടറിമാരായ ഷിബിൻ തോമസ്, ജഅ്ഫർ, ആർട്സ് വിങ് കൺവീനർ ജോൺസൻ കൊച്ചി, മുൻ പ്രസിഡന്റുമാരായ വിൻസു കൂത്തപ്പിള്ളി, ബ്ലെസൻ മാത്യു, മുൻ ജനറൽ സെക്രട്ടറിമാരായ ധനേഷ് എം. പിള്ള, ബെൻസി ഗനിയുഡ്, വിനോദ് ആറ്റിങ്ങൽ, ഷംസാദ് കാക്കൂർ എന്നിവർ പങ്കെടുത്തു. ഐ.വൈ.സി വൈസ് പ്രസിഡന്റുമാരായ സൽമാനുൽ ഫാരിസ്, അബിയോൺ അഗസ്റ്റിൻ, ജനറൽ സെക്രട്ടറിമാരായ റംഷാദ് അയിലക്കാട്, സച്ചിൻ ഹെൻറി, നിധീഷ് ചന്ദ്രൻ, മുഹമ്മദ് റസാഖ്, ബിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.