മനാമ: ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് മാർച്ച് എട്ടിന് ഇന്ത്യൻ ക്ലബ്ബിൽ നടത്തപ്പെടും. വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത ഗായകൻ സജീർ കൊപ്പത്തിന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയുണ്ടാകും. ദീപശിഖ പ്രയാണത്തിന് സ്വീകരണം, ഷുഹൈബ് പ്രവാസിമിത്ര പുരസ്കാര സമർപ്പണം എന്നിവക്കുപുറമെ സാംസ്കാരിക സദസ്സും പരിപാടിയുടെ ഭാഗമായി നടക്കും. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന, ദേശീയ നേതാക്കൾ പങ്കെടുക്കും. ഗൾഫ് രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടും. ഐ.വൈ.സി.സിയുടെ ഒമ്പത് ഏരിയകളിലൂടെ സഞ്ചരിച്ച ദീപശിഖ പ്രയാൺ സമ്മേളന നഗരിയിൽ എത്തുമ്പോൾ പരിപാടിക്ക് ഔദ്യോഗിക തുടക്കമാകും.
യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഷോർട്ട് ഫിലിം, മൊബൈൽ ഫോട്ടോഗ്രഫി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മത്സരം ഇവയിലെ വിജയികളെ അന്ന് പ്രഖ്യാപിക്കുന്നതും അവർക്കുള്ള പുരസ്കാരങ്ങൾ നൽകുന്നതുമാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഫാസിൽ വട്ടോളി, യൂത്ത് ഫെസ്റ്റ് ചെയർമാൻ വിൻസു കൂത്തപ്പള്ളി, ട്രഷറർ നിധീഷ് ചന്ദ്രൻ, ജോ. സെക്രട്ടറി ഷിബിൻ തോമസ്, മീഡിയ കൺവീനർ ബേസിൽ നെല്ലിമറ്റം, യൂത്ത് ഫെസ്റ്റ് ഫിനാൻസ് കൺവീനർ മുഹമ്മദ് ജസീൽ, മാഗസിൻ എഡിറ്റർ ജിതിൻ പരിയാരം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹരി ഭാസ്കർ, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷംഷാദ് കക്കൂർ, ചാരിറ്റി വിങ് കൺവീനർ അനസ് റഹീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.