മനാമ: ജി.സി.സിയിലെ പ്രമുഖ റസ്റ്റാറന്റ് ഗ്രൂപ്പായ കോഴിക്കോട് സ്റ്റാറിന്റെ സഹോദര സ്ഥാപനമായ കെ ഗ്രില്ലിന്റെ ബഹ്റൈനിലെ രണ്ടാമത്തെ ബ്രാഞ്ച് ബുസൈത്തീനിൽ പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് സ്റ്റാർ സൗത്ത് ഇന്ത്യൻ ഭക്ഷണ വിഭവങ്ങളാണ് നൽകുന്നതെങ്കിൽ, കെ.ഗ്രിൽ തികച്ചും അറബിക് വിഭവങ്ങളാണ് പരിചയപ്പെടുത്തുന്നത്. ബീഫ് ആൻഡ് മട്ടൻ കബ്സ, ഫ്രൈസ്, സൂപ്പ്, സലാഡ്, പാസ്ത, പിസ്സ, ബ്ലാക് റോക് ബീഫ് സ്റ്റീക്ക്, ചിക്കൻ ഷവായ, ചിക്കൻ ചാർക്കോൾ, മീറ്റ് ഗ്രിൽ, കെ ഗ്രിൽ സ്പെഷൽ റൈസ്, ഫിഷ് ഗ്രിൽ എന്നിവ കെ ഗ്രിൽ സ്പെഷൽ ചേരുവകൾ ചേർത്ത് തയാറാക്കുന്നതാണ്. കൂടാതെ കെ ഗ്രിൽ സ്പെഷൽ കോഫി, ജൂസ്, ഡെസേർട്ട് എന്നിവയും കെ ഗ്രില്ലിന്റെ പ്രത്യേകതയാണ്. ഉദ്ഘാടന ചടങ്ങിൽ അഷ്റഫ് മായഞ്ചേരി, സഹീദ് മൂസ, മുഹമ്മദ് നിയാസ്, അലി, അസീസ്, മുഹമ്മദ്, ഫൈസൽ, മുഹമ്മദ് രാഖി, അബ്ദുൽ ഹുസൈൻ അൽ മത്റൂഖ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.