മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി.ഇ.സി) അംഗങ്ങളായ ദേവാലയങ്ങളിലെ മുതിര്‍ന്നവര്‍ക്കായി ‘ബൈബിള്‍ ക്വിസ് മത്സരം’ സംഘടിപ്പിച്ചു.
വെള്ളിയാഴ്ച ബഹ്റൈന്‍ മാര്‍ത്തോമ പാരീഷിലാണ് മത്സരം നടത്തിയത്. കെ.സി.ഇ.സി വൈസ് പ്രസിഡന്റ് റവ. ബിജു ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളണത്തിൽ കണ്‍വീനര്‍ പ്രിന്‍സ് മാത്യു സ്വാഗതം പറഞ്ഞു. റവ. മാത്യൂസ് ഡേവിഡ്, റവ. അനൂപ് സാം, ജോണ്‍ ഏബനേസര്‍ എന്നിവർ സംസാരിച്ചു.
റവ. ബിബിന്‍സ് മാത്യൂസ് ഓമനാലി ക്വിസ് മാസ്റ്ററായിരുന്നു. ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഒന്നാം സ്ഥാനവും ബഹ്റൈന്‍ മലയാളി സി.എസ്.ഐ പാരീഷ്, ബഹ്റൈന്‍ സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് എന്നീ ദേവാലയങ്ങള്‍ രണ്ടാം സ്ഥാനവും ബഹ്റൈന്‍ മാര്‍ത്തോമ പാരീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.സി.ഇ.സി ജനറല്‍ സെക്രട്ടറി ജെയിംസ് ബേബി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.