കേരള നിയമ സഭ പാസാക്കിയ 2008ലെ ആക്ട് പ്രകാരം പ്രവാസി കേരളീയര്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കേരള പ്രവാസി ക്ഷേമ ബോര്‍ഡ് രൂപീകൃതമായത്. പ്രവാസികൾക്ക് 2000 രൂപ മിനിമം പെന്ഷന് എന്നതാണ് ബോർഡിെൻറ ക്ഷേമ പദ്ധതികളിൽ പ്രധാനം.
വിദേശത്ത് ജോലി ചെയ്തുവരുന്ന ക്ഷേമനിധി അംഗങ്ങളുടെ മിനിമം പെന്ഷന് 3500 രൂപയായും മറ്റുള്ളവര്‍ക്ക് മിനിമം പെന്ഷന് 3000 രൂപയായും ഉയര്‍ത്തുമെന്ന് 2021 ജനുവരിയില്‍ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക് കേരള ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇത് നടപ്പാവുന്നതാണ്.
ലോകത്തിെൻറ ഏതു കോണില്‍ നിന്നും ഓണ്‍ലൈനായി പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കാനും അംശദായം അടക്കാനും കഴിയും. നിലവില്‍ ആറു ലക്ഷത്തോളം അംഗങ്ങള്‍ പ്രവാസി ക്ഷേമനിധിയില്‍ ചേര്‍ന്നിട്ടുണ്ട്. 20,000 ത്തോളം പ്രവാസികളാണ് പ്രവാസി ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്നത്.
1. അപേക്ഷകന് 18 നും 60 നും മധ്യേ പ്രായമുള്ളവരാകണം.
2.അപേക്ഷകര്‍ പ്രാബല്യമുള്ള വിസയില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ ആകണം /അല്ലെങ്കില്‍
വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയവരാകണം/ അല്ലെങ്കില്‍ കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്ത് ജോലി സംബന്ധമായി കുറഞ്ഞത് ആറ് മാസമായി താമസിച്ചുവരുന്നവരാകണം.
ബോര്‍ഡിെൻറ ഔദ്യോഗിക വെബ്സൈറ്റായ www.pravasikerala.orgല്‍ നിന്നും ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കാം. ഓരോ വിഭാഗത്തിനും പ്രത്യേകം അപേക്ഷകളാണ് സമർപ്പിക്കേണ്ടത്. ഓണ്‍ലൈന്‍ വഴി അംഗത്വമെടുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. രജിസ്ട്രേഷന് ഫീസായ 200 രൂപയും ഓണ്‍ലൈന്‍ വഴി അടക്കാം. ഇത്തരത്തില്‍ പൂര്ണരേഖകളും ഫീസും സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് 10 ദിവസത്തിനകം അംഗത്വകാര്‍ഡും അംശദായ അടവ് കാര്‍ഡും സ്വന്തമായി തന്നെ പ്രിൻറ് ചെയ്തെടുത്ത് അംശദായം അടക്കാം.ഓണ്‍ലൈന്‍ വഴി അംഗത്വം എടുക്കുന്നതാണ് നല്ലത്. ഇതിനു കഴിയാത്ത സാഹചര്യത്തില്‍ നേരിട്ടോ തപാലിലോ അയക്കാം.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ (പ്രവാസി കേരളീയന്-വിദേശം)
1. ഫോം നമ്പര്‍ 1 എ
2. പാസ്പോര്‍ട്ടിലെ ജനനത്തീയതി, മേല്‍വിലാസ പേജിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. പ്രാബല്യത്തിലുള്ള വിസയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
4. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
വിദേശത്തു നിന്ന് തിരിച്ചുവന്നവര്‍ (മുന്‍ പ്രവാസി കേരളീയന് -വിദേശം)
1. ഫോം നമ്പര്‍ 1 ബി
2. പാസ്പോര്‍ട്ടിലെ ജനനത്തീയതി, മേല്‍വിലാസ പേജിെൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. വിദേശത്ത് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ താമസിച്ചത് തെളിയിക്കുന്നതിന് പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്ത വിസ പേജുകളുടെ പകര്‍പ്പ് (ആദ്യ വിസയുടെയും അവസാന വിസയുടെയും പകര്‍പ്പ് മാത്രം മതി)
4. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ പ്രവാസി കേരളീയനായിരുന്നുവെന്നും തിരിച്ചുവന്ന് ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാണെന്നും തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍/തദ്ദേശ ഭരണ സ്ഥാപനത്തിെൻറ സെക്രട്ടറി/ പ്രസിഡൻറ്/ഒരു ഗസറ്റഡ് ഓഫിസര്‍/നിയമ സഭാംഗം/പാര്‍ലമെൻറ് അംഗം/പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇവരില്‍ ആരില്‍ നിന്നെങ്കിലും ഉള്ള സാക്ഷ്യപത്രം
5. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ (പ്രവാസി കേരളീയന്-ഭാരതം)
1. ഫോം നമ്പര്‍ 2 എ
2. ജനനത്തീയതി തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. അപേക്ഷകന് കേരളത്തിന് പുറത്ത് ഇന്ത്യയില്‍ ആറ് മാസത്തിലധികമായി താമസിക്കുന്ന പ്രവാസി കേരളീയനാണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സംസ്ഥാനത്തെ വില്ലേജ് ഓഫിസര്‍/തദ്ദേശ ഭരണ സ്ഥാപനത്തിെൻറ സെക്രട്ടറി/ പ്രസിഡൻറ്/ഒരു ഗസറ്റഡ് ഓഫിസര്‍/ നിയമ സഭാംഗം/പാര്‍ലമെൻറ് അംഗം/ഇവരില്‍ ആരില്‍ നിന്നെങ്കിലുമുള്ള സാക്ഷ്യപത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന വിധമുള്ള രേഖയോ ഹാജരാക്കണം.
4. കേരളത്തിനു പുറത്ത് ഇന്ത്യയില്‍ എവിടെയെങ്കിലും തൊഴില്‍ ചെയ്യുകയാണെങ്കില്‍ അതു സംബന്ധിച്ചും ഏതെങ്കിലും വ്യവസായം/ബിസിനസ് സ്ഥാപനം നടത്തുകയാണെങ്കില്‍ അതു സംബന്ധിച്ചും സ്വയം തൊഴില്‍ ചെയ്യുകയാണെങ്കില്‍ അതു സംബന്ധിച്ചും അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ് താമസിക്കുന്നത് എന്നതു സംബന്ധിച്ചും ബന്ധപ്പെട്ട സംസ്ഥാനത്തെ തൊഴിലുടമയില്‍ നിന്നോ സ്ഥാപന അധികാരിയില്‍ നിന്നോ വില്ലേജ് ഓഫിസറില്‍ നിന്നോ തത്തുല്യ പദവിയില്‍ കുറയാത്ത മറ്റേതെങ്കിലും അധികാരിയില്‍ നിന്നോ ഉള്ള സാക്ഷ്യപത്രമോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
6. കേരളീയന് ആണെന്ന് തെളിയിക്കുന്നതിന് കേരള വിലാസം ഉള്ള ജനന സര്‍ട്ടിഫിക്കറ്റോ സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ ബോര്‍ഡ് നിശ്ചയിക്കുന്ന രേഖകളോ ഹാജരാക്കണം.
7. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
ഓഫ് ലൈനായി അംഗത്വ അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫിസുകള്‍:
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകള്‍ തിരുവനന്തപുരം ഓഫിസിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ അപേക്ഷകള്‍ എറണാകുളം ഓഫിസിലും മറ്റു ജില്ലകളിലെ അപേക്ഷകള്‍ കോഴിക്കോട് ഓഫിസിലുമാണ് സമര്‍പ്പിക്കേണ്ടത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.