മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച് അനുസ്മരണത്തിന്റെ ഭാഗമായി 'റിലാക്സ് 22'കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.എം.സി.സി ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയോടനുബന്ധിച്ച് നടത്തിയ 32 ടീമുകളടങ്ങുന്ന പാചക മത്സരവും ശ്രദ്ധേയമായി. ദഫ് മുട്ട്, കോൽക്കളി, അറബിക് ഡാൻസ്, ഒപ്പന, ഗാനം, മിമിക്രി, എന്നിവ പരിപാടിക്ക് മാറ്റു കൂട്ടി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ പാചകമത്സര വിജയികളെ പ്രഖ്യാപിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇസ്ഹാഖ് വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ആശംസ നേർന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാഫി വേളം സ്വാഗതവും ജോ. കൺവീനർ മുനീർ ഒഞ്ചിയം നന്ദിയും പറഞ്ഞു. സംസ്ഥാന നേതാക്കളായ അസൈനാർ കളത്തിങ്കൽ, റസാഖ് മൂഴിക്കൽ, ശംസുദ്ദീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ടെ, ഗഫൂർ കൈപ്പമംഗലം, ഒ.കെ. കാസിം എന്നിവർ പങ്കെടുത്തു.
കെ.എം.സി.സി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീം കാമ്പയിൻ ജില്ലതല ഉദ്ഘാടനം ഫൈസൽ കോട്ടപ്പള്ളി നിർവഹിച്ചു. അഷ്റഫ് അഴിയൂർ, സുഹൈൽ മേലടി, ഫൈസൽ കണ്ടിത്താഴ, അശ്റഫ് നരിക്കോടൻ, അശ്റഫ് തോടന്നൂർ, ലത്തീഫ് കൊയിലാണ്ടി, സാഹിർ ബാലുശ്ശേരി, വനിത വിങ് ഭാരവാഹികളായ ഷാനിഫ ലത്തീഫ്, മുഹ്സിന കബീർ, ആസിഫ മുനീർ, മുഫ്സിന ഫാസിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.