കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​ക​ള്‍

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്; ടീം ​ഗെ​യിം ചേ​ഞ്ചേ​ഴ്സ് വി​ജ​യി​ക​ള്‍

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ഗെ​യിം ചേ​ഞ്ചേ​ഴ്സ് വി​ജ​യി​ക​ളാ​യി. ടീം ​സി​ത്ര സ്റ്റാ​ർ​സി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. സ​മാ​പ​ന ച​ട​ങ്ങ് സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ന്‍ അ​മ​ല്‍ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു. ബി.​കെ.​എ​സ് ലൈ​ബ്രേ​റി​യ​ന്‍ വി​നോ​ദ്, കെ.​പി.​എ വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ർ, ഹ​മ​ദ് ടൗ​ൺ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ജി​ത് ബാ​ബു, വി.​എം. പ്ര​മോ​ദ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം പ്ര​ദീ​പ്, ക്രി​ക്ക​റ്റ് കോ​ഓ​ഡി​നേ​റ്റ​ര്‍ നാ​രാ​യ​ണ​ന്‍, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ബി​നി​ത അ​ജി​ത് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഏ​രി​യ പ്ര​സി​ഡ​ന്റ് ജ്യോ​തി പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി റാ​ഫി പ​ര​വൂ​ർ സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ സു​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് ജ​മാ​ൽ, ലി​നീ​ഷ് പി. ​ആ​ചാ​രി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബെ​സ്റ്റ് ബാ​റ്റ്സ്മാ​നാ​യി കെ.​ആ​ര്‍. ഹ​രി​യെ ​തി​ര​ഞ്ഞെ​ടു​ത്തു. ബെ​സ്റ്റ് ബൗ​ള​ർ -ജി​ൻ​ഷാ​ദ്, മാ​ൻ ഓ​ഫ് ദ ​മാ​ച്ച് -ജു​നൈ​ദ്, വാ​ലു​യ​ബി​ള്‍ പ്ല​യ​ർ -ഇ​യേ​ഷ്‌ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഹ​മ​ദ് ടൗ​ൺ ഏ​രി​യ വൈ​സ് പ്ര​ഡി​ഡ​ന്റ് വി​നോ​ദ് പ​ര​വൂ​ർ, കെ.​പി.​എ ട​സ്‌​കേ​ഴ്‌​സ് ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ളാ​യ വി​നീ​ത്, പ്ര​ശാ​ന്ത്, ഷാ​ൻ എ​ന്നി​വ​ർ ടൂ​ര്‍ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യ അം​ഗ​ങ്ങ​ളാ​യ സ​ജി, പ്ര​ദീ​പ്, ര​ജി​ത് എ​ന്നി​വ​ര്‍ ടൂ​ർ​ണ​മെ​ന്‍റ് നി​യ​ന്ത്രി​ച്ചു. 

Tags:    
News Summary - Kollam Pravasi Association Cricket Tournament- Team Game Changers Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.