100 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കും -ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ

മ​നാ​മ: വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) ജി.​സി.​സി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹാ​യം ന​ൽ​കും.

എ​ല്ലാം ന​ഷ്ട​മാ​യ 100 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. ജി.​സി.​സി ത​ല​ത്തി​ൽ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ മീ​റ്റി​ങ്ങി​ൽ ജി.​എം.​എ​ഫ് ജി.​സി.​സി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​മ്പ​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​റ്റ​വ​രു​ടെ ജീ​വ​നും സ​മ്പാ​ദ്യ​വും വീ​ടു​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും എ​ല്ലാം ന​ഷ്ട​​പ്പെ​ട്ട​വ​രു​ടെ കൂ​ടെ​യാ​ണ് പ്ര​വാ​സ​ലോ​കം.

എ​ല്ലാം ന​ഷ്ട​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ക്കേ​ണ്ട​ത് ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് ജി.​എം.​എ​ഫ് ജി.​സി.​സി ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട് പ​റ​ഞ്ഞു. ജി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കെ. ​നാ​യ​ർ, ട്ര​ഷ​റ​ർ നി​ബു ഹൈ​ദ​ർ, സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് പ​വി​ത്ര, നാ​ഷ​ന​ൽ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ രാ​ജു പാ​ല​ക്കാ​ട്, ന​സീ​ർ പു​ന്ന​പ്ര, സു​ധീ​ർ വ​ള്ള​ക്ക​ട​വ്, റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷാ​ജി മ​ഠ​ത്തി​ൽ, കോ​യ ചേ​ലാ​മ്പ്ര, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ആ​ല​ത്തൂ​ർ, സം​സ്ഥാ​ന കോ​ഓ​ഡി​നേ​റ്റ​ർ സ​ലിം തൈ​ക്ക​ണ്ടി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ മ​നു​ഷ്യ​രെ​യും നേ​രി​ട്ട് ക​ണ്ട് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് ജി.​സി.​സി ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ നാ​സ​ർ മാ​നു​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Tags:    
News Summary - Will be bought household items 100 families - Gulf Malayali Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.