സുബൈർ

കോഴിക്കോട് സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. പേരാമ്പ്ര പാണ്ടിക്കോട്​ തയ്യുള്ള പറമ്പിൽ സുബൈർ (44) ആണ്​ മരിച്ചത്​. വെസ്റ്റ് റിഫയിലെ അൽക്കാബി കോൾഡ് സ്റ്റോറിൽ ജീവനക്കാരനായിരുന്നു.

ബുധനാഴ്ച രാവിലെ ഷോപ്പ്​ തുറക്കാൻ എത്തിയപ്പോൾ നെഞ്ച്​ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. 

ഭാര്യ: സീനത്ത്​. മക്കൾ: മുഹമ്മദ്‌ സിനാൻ, ഹെന്ന പർവീൺ. 

Tags:    
News Summary - kozhikode native died in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 05:46 GMT