മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ റമദാൻ പ്രഭാഷണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. സിഞ്ചിലെ യൂത്ത് ഇന്ത്യ ഹാളിൽ നടന്ന പരിപാടിയിൽ ‘റമദാനെ വരവേൽക്കാം’ വിഷയത്തിൽ അലി അൽത്താഫ് മുഖ്യപ്രഭാഷണം നടത്തി.
ഓരോ മുസ്ലിമും ആത്മവിചാരണ നടത്തേണ്ട മാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വിശ്വാസിയും തന്റെ തിന്മയുടെ വാതിൽ കൊട്ടിയടക്കേണ്ടത് അവനവൻതന്നെയാണെന്നും വിജയത്തിലേക്ക് മുന്നേറാൻ ഖുർആനെ മുറുകെപ്പിടിക്കാൻ ഏറെ ശ്രദ്ധിക്കണമെന്നും ശരീരവും മനസ്സും ഒരുപോലെ ശുദ്ധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ അധ്യക്ഷ വഹിച്ചു. റമദാനിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു. വൈസ് പ്രസിഡന്റ് യൂനുസ് സലീം സ്വാഗതവും ജനറൽ സെക്രട്ടറി ജുനൈദ് പ്രാർഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.