എ​ൽ.​ഐ.​സി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ മീ​റ്റി​ങ്​ ബ​ഹ്​​റൈ​നി​ൽ ന​ട​ന്നു

മ​നാ​മ: എ​ൽ.​ഐ.​സി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​​ന്‍റെ 137ാമ​ത് മീ​റ്റി​ങ്​ ബ​ഹ്‌​റൈ​നി​ൽ ന​ട​ന്നു. ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി​ദ്ധാ​ർ​ഥ മൊ​ഹ​ന്തി, ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ എം. ​ജ​ഗ​ന്നാ​ഥ്, മ​റ്റു ഡ​യ​റ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

2023ലെ ​ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം മീ​റ്റി​ങ്ങി​ൽ ന​ട​ത്തി. ക​മ്പ​നി​യു​ടെ 2023 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ യോ​ഗം അം​ഗീ​ക​രി​ച്ചു. 2023 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തെ ക​മ്പ​നി​യു​ടെ നി​ക്ഷേ​പ​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​നം മു​ൻ വ​ർ​ഷ​ത്തെ 6.36 ദ​ശ​ല​ക്ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 32.55 ദ​ശ​ല​ക്ഷം ദീ​നാ​റാ​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ത്തെ 115.95 ദ​ശ​ല​ക്ഷം ദീ​നാ​റി​നെ അ​പേ​ക്ഷി​ച്ച് 2023ൽ ​ക​മ്പ​നി 137.29 ദ​ശ​ല​ക്ഷം ദീ​നാ​റി​ന്‍റെ ക്ലെ​യി​മു​ക​ൾ തീ​ർ​ത്തു.

2023ൽ 13 ​ക​ൺ​സ​ൽ​ട്ട​ന്‍റു​ക​ൾ എം.​ഡി.​ആ​ർ.​ടി​ക്ക് യോ​ഗ്യ​ത നേ​ടി. ക​മ്പ​നി യു.​എ.​ഇ​യി​ൽ പു​തി​യ എ​ൽ.​ഐ.​സി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചൈ​ൽ​ഡ് എ​ജു​ക്കേ​ഷ​ൻ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. ബ​ഹ്‌​റൈ​നി​നാ​യു​ള്ള പു​തി​യ ചൈ​ൽ​ഡ് എ​ജു​ക്കേ​ഷ​ൻ പ​ദ്ധ​തി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ലോ​ഞ്ച് ചെ​യ്തി​രു​ന്നു. നേ​ര​ത്തേ, ഫ്യൂ​ച്ച​ർ സ്മാ​ർ​ട്ട് VI സിം​ഗ്ൾ പ്രീ​മി​യം, ഗാ​ര​ന്റീ​ഡ് പ്ലാ​ൻ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും യു.​എ.​ഇ​യി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. 

Tags:    
News Summary - LIC International Board of Directors meeting Happened in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.