എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന: ക​ഴി​ഞ്ഞ​യാ​ഴ്ച 175 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ നാ​ടു​ക​ട​ത്തി

മ​നാ​മ: മേ​യ് 12നും 18​നും ഇ​ട​യി​ൽ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം. ആ​ർ.​എ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ മൊ​ത്തം 175 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തി.

ഇ​വ​രെ നാ​ടു​ക​ട​ത്തി​യി​ട്ടു​ണ്ട്. ഈ ​കാ​ല​യ​ള​വി​ൽ, 1,512 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. 11 സം​യു​ക്ത കാ​മ്പെ​യി​നു​ക​ളും ന​ട​ത്തി.

ഇ​തി​ൽ ഏ​ഴെ​ണ്ണം ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലും ര​ണ്ടെ​ണ്ണം നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലും ഓ​രോ​ന്ന് വീ​തം സ​തേ​ൺ, മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ന​ട​ന്നു. പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ്, അ​ത​ത് പോ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റു​ക​ൾ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ.ഈ ​വ​ർ​ഷം ഇ​തു​വ​രെ എ​ൽ.​എം. ആ​ർ.​എ 16,279 പ​രി​ശോ​ധ​ന​ക​ളും 230 സം​യു​ക്ത കാ​മ്പെ​യി​നു​ക​ളും ന​ട​ത്തി. 1,323 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും 2,156 നി​യ​മ​വി​രു​ദ്ധ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു.

സം​യു​ക്ത കാ​മ്പെ​യി​നു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും (98) ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലാ​യി​രു​ന്നു. സ​തേ​ൺ (47), നോ​ർ​ത്തേ​ൺ (43), മു​ഹ​റ​ഖ് (42) എ​ന്നി​ങ്ങ​നെ മ​റ്റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

ഈ ​വ​ർ​ഷം ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത് ജ​നു​വ​രി​യി​ലാ​ണ്. 5,344 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. 530 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും 679 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ഫെ​ബ്രു​വ​രി​യി​ൽ, 2,601 പ​രി​ശോ​ധ​ന​ക​ളും 45 സം​യു​ക്ത കാ​മ്പെ​യി​നു​ക​ളും ന​ട​ത്തി. 187 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 352 പേ​രെ നാ​ടു​ക​ട​ത്തി. മാ​ർ​ച്ചി​ൽ ആ​കെ 2,547 പ​രി​ശോ​ധ​ന​ക​ളും 48 സം​യു​ക്ത കാ​മ്പെ​യി​നു​ക​ളും ന​ട​ത്തി.

276 ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും 316 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ഏ​പ്രി​ലി​ൽ, 2,771 പ​രി​ശോ​ധ​ന​ക​ളും 29 കാ​മ്പെ​യി​നു​ക​ളും ന​ട​ത്തി.

261 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും 431 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. മെ​യ് മാ​സ​ത്തി​ൽ ഇ​തു​വ​രെ മൊ​ത്തം 3,016 പ​രി​ശോ​ധ​ന​ക​ളും 26 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പെ​യി​നു​ക​ളും ന​ട​ത്തി. 69 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​പ്പോ​ൾ 375 നാ​ടു​ക​ട​ത്ത​ലു​ക​ളും ന​ട​ന്നു.

Tags:    
News Summary - LMRA inspection: 175 illegal settlements last week Re was deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.