മനാമ: ഉപഭോക്താവിന്റെ പക്കൽനിന്ന് നഷ്ടപ്പെട്ട പണമടങ്ങിയ ബാഗ് തിരികെനൽകി ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ മാതൃകയായി.
2000 ദീനാർ അടങ്ങിയ ബാഗാണ് സിഞ്ച് ഗലേറിയ മാളിലെ ജീവനക്കാരൻ തിരികെ നൽകിയത്. ലുലു ഹൈപ്പർമാർക്കറ്റ് പാർക്കിങ് ലോട്ടിൽനിന്നാണ് പാർക്കിങ് അറ്റൻഡന്റ് സിക്കന്ദറിന് ബാഗ് ലഭിച്ചത്. കണ്ടെത്തിയ ഉടൻ സുരക്ഷ ജീവനക്കാരെ അറിയിച്ചശേഷം സിക്കന്തർ അത് കസ്റ്റമർ സർവിസിന് കൈമാറുകയായിരുന്നു. ബാഗിന്റെ ഉടമ കാറിൽ കയറിപ്പോയിരുന്നു.
പിന്നീട് തിരിച്ചുവന്ന ഉടമ ലുലുവിൽ അന്വേഷിച്ചപ്പോഴാണ് ബാഗ് ജീവനക്കാരൻ സുരക്ഷിതമായി ഏൽപിച്ച വിവരം അറിയുന്നത്. ജീവനക്കാരന്റെ സത്യസന്ധത അത്ഭുതപ്പെടുത്തിയെന്ന് ഉപഭോക്താവ് പറഞ്ഞു.സിക്കന്ദർ കാണിച്ച സത്യസന്ധതയും അർപ്പണബോധവും ലുലുവിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമാണെന്ന് മാനേജ്മെന്റ് പറഞ്ഞു.
സിക്കന്ദറിന് ലുലു മാനേജ്മെന്റ് പ്രശംസപത്രവും പ്രതിഫലവും സമ്മാനിച്ചു. സ്ഥാപനത്തിന്റെ ധാർമികത ജീവനക്കാരും പിന്തുടരുന്നു എന്നതാണ് ലുലുവിനെ വ്യതിരിക്തമാക്കുന്നതെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.