ച​രി​ത്ര​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ പൈ​തൃ​കം നി​ല​നി​ർ​ത്തി മ​നാ​മ സൂ​ഖ് ന​വീ​ക​രി​ക്കും

മ​നാ​മ: മ​നാ​മ സൂ​ഖ്​ ആ​ധു​നി​ക​രൂ​പ​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ബ​ഹ്​​റൈ​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്​​കാ​ര​വും നി​ല​നി​ർ​ത്തി അ​ടി​സ്​​ഥാ​നാ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ന​വീ​ക​ര​ണം ന​ട​ക്കു​ക.

ഹി​ജ്​​റ പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും കാ​ബി​ന​റ്റ്​ ആ​ശം​സ നേ​ർ​ന്നു. രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും ന​ന്മ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ൾ പു​തു​വ​ർ​ഷ​ത്തി​ൽ സ​മ്മാ​നി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സ​യി​ൽ വ്യ​ക്​​ത​മാ​ക്കി.

ഇ​സ്രാ​യേ​ൽ, ല​​ബ​നാ​ൻ അ​തി​ർ​ത്തി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ കാ​ബി​ന​റ്റ്​ സ്വാ​ഗ​തം ചെ​യ്​​തു. ല​ബ​നാ​നി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നും അ​തു​വ​ഴി മേ​ഖ​ല​യി​ൽ ശാ​ന്തി​യും സ​മാ​ധാ​ന​വും പു​ല​രാ​നു​മു​ള്ള അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന്​ വി​ല​യി​രു​ത്തി. മ​നു​ഷ്യ​ക്ക​ട​ത്ത്​ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്​​ത​മാ​യി തു​ട​രു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ബ​ഹ്​​റൈ​ൻ​ കൈ​വ​രി​ച്ച നേ​ട്ട​ത്തെ കാ​ബി​ന​റ്റ്​ സ്വാ​ഗ​തം ചെ​യ്​​തു. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ലും അ​വ​ർ​ക്ക്​ സു​ര​ക്ഷി​ത തൊ​ഴി​ലി​ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ലും ബ​ഹ്​​റൈ​ൻ മു​ൻ​നി​ര സ്​​ഥാ​ന​ത്താ​ണു​ള​ള​ത്.

അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട്​ ​പ്ര​കാ​രം മ​നു​ഷ്യ​ക്ക​ട​ത്ത്​ ത​ട​യു​ന്ന​തി​ൽ മു​ൻ​നി​ര സ്​​ഥാ​ന​മാ​ണ്​ ബ​ഹ്​​റൈ​ന്​ നേ​ടാ​ൻ സാ​ധി​ച്ച​ത്. നേ​ട്ടം ക​ര​സ്​​ഥ​മാ​ക്കാ​ൻ​ ശ്ര​മി​ച്ച മു​ഴു​വ​ൻ മ​​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ​അ​തോ​റി​റ്റി​ക​ൾ​ക്കും കാ​ബി​ന​റ്റ്​ ​പ്ര​ത്യേ​കം അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.

ആ​ശൂ​റ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്​ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ​അ​തോ​റി​റ്റി​ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. തൊ​ഴി​ലി​ല്ലാ​യ്​​മ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള​ള സു​ര​ക്ഷാ ഫ​ണ്ടി​ന്‍റെ വ​ർ​ഷാ​ന്ത റി​പ്പോ​ർ​ട്ടി​നെ കു​റി​ച്ച നി​ർ​ദേ​ശ​ത്തി​ന്​ കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി. വി​വി​ധ യോ​ഗ​ങ്ങ​ളി​ലും സ​മ്മേ​ള​ന​ങ്ങ​ളി​ലു​മു​ള്ള മ​ന്ത്രി​മാ​രു​ടെ പ​ങ്കാ​ളി​ത്ത​വും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ലാ​യി​രു​ന്നു കാ​ബി​ന​റ്റ്​ യോ​ഗം. 

മ​നാ​മ സൂ​ഖ്​ ന​വീ​ക​ര​ണം: പ്ര​ഖ്യാ​പ​നം സ്വാ​ഗ​തം ചെ​യ്​​ത്​ പ്ര​മു​ഖ​ർ

മ​നാ​മ: മ​നാ​മ സൂ​ഖ്​ ന​വീ​ക​ര​ണം ന​ട​ത്താ​നു​ള്ള കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തെ സ്വാ​ഗ​തം ചെ​യ്​​ത്​ പ്ര​മു​ഖ​ർ രം​ഗ​ത്ത്. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ നി​​ർ​ദേ​ശ​​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യും പി​ന്തു​ണ അ​റി​യി​ക്കു​ക​യും​ ചെ​യ്​​തു.

പാ​ർ​ല​മെ​ന്‍റം​ഗം അ​ഹ്​​മ​ദ്​ അ​സ്സു​ലൂ​മും നി​ർ​ദേ​ശ​ത്തെ സ്വാ​ഗ​തം ചെ​യ്​​തു. മ​നാ​മ​യു​ടെ മു​ഖഛാ​യ മാ​റ്റാ​നും പാ​ര​മ്പ​ര്യ​വും ച​രി​ത്ര​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന മ​നാ​മ സൂ​ഖി​ന്‍റെ പ്രൗ​ഢി വീ​ണ്ടെ​ടു​ക്കാ​നും ഇ​തു വ​ഴി സാ​ധി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Manama Souq has preserved its historical and cultural heritage. will swell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.