മനാമ: കെ.എം.സി.സി ബഹ്റൈന്‍ മനാമ സൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സൂക്ക് ഇഫ്താര്‍ 24 ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മനാമ ഡെല്‍മണ്‍ സെന്ററിനടുത്ത് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ആയിരത്തി ഇരുന്നൂറില്‍ അധികം ആളുകൾ പങ്കെടുത്തു.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, ഭാരവാഹികളായ ശംസുദ്ദീന്‍ വെള്ളികുളങ്ങര, ഗഫൂര്‍ കൈപ്പമംഗലം, എ.പി. ഫൈസല്‍, അസ്ലം വടകര, നിസാര്‍ ഉസ്മാന്, ഷാജഹാന് പരപ്പന്‍പൊയില്‍, സൂക്ക് കെ.എം.സി.സി രക്ഷാധികാരികളായ ഇഖ്ബാല്‍ താനൂര്‍, ഫിറോസ് കല്ലായി, അശ്റഫ് അഴിയൂര്‍, വിവിധ ജില്ല-മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മനാമയിലെ കച്ചവടക്കാരും തൊഴിലാളികളുമടക്കം വിവിധ രാജ്യക്കാരായ നിരവധി ആളുകള്‍ ഇഫ്താറില്‍ പങ്കെടുത്തു.ആഗോളതലത്തിൽ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് റമദാനിൽ നടത്തുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മനാമ സൂക്ക് കെ.എം.സി.സിക്ക് മികച്ച പിന്തുണ നല്കി.
പരിപാടിയുമായി സഹകരിച്ച മൈജി സാദിഖ് സഹീര്‍, അഹ് യാന്‍ കാലിക്കറ്റ് സ്റ്റാര്‍ റസ്റ്റോറന്റ്, തലശ്ശേരി റസ്റ്റാറന്റ്, കുട്ടനാട് റസ്റ്റാറന്റ്, നൈസ് ബാഗ്സ് അടക്കം പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ ശ്രദ്ധേമായിരുന്നു. മനാമ സൂക്ക് കെ.എം.സി.സി ഭാരവാഹികളായ വി.എം. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് സിനാന്, ശംസു പാനൂര്‍, എം.എ. ഷമീര്‍, ജബ്ബാര്‍ പഴയങ്ങാടി, റാഷിദ് ബാലുശ്ശേരി, മുഹമ്മദ് ഹൈലെൻ, താജുദ്ദീന് ബാലുശ്ശേരി, ലത്തീഫ് വരിക്കോളി, മൊയ്തു കല്ലിയോട്, സലീം കാഞ്ഞങ്ങാട് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.