മനാമ: മുഹറഖിൽ ശുചീകരണ പ്രവർത്തനത്തിനിടെ മാൻഹോളിൽ കുടുങ്ങി തൊഴിലാളി മരിച്ച സംഭവത്തിൽ സ്വതന്ത്ര തൊഴിലാളി യൂനിയൻ അന്വേഷണം ആവശ്യപ്പെട്ടു. സമാന രീതിയിലുള്ള രണ്ടാമത്തെ സംഭവമാണ് ഇതെന്നും ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാത്തതാണ് കാരണമെന്ന് കരുതുന്നതായും യൂനിയൻ പറഞ്ഞു.
കഴിഞ്ഞവർഷം സമാനമായ സംഭവത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടിരുന്നു. തൊഴിലിടങ്ങളിൽ ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇവയെക്കുറിച്ച് അവബോധമുണ്ടാകുന്നതിന് തൊഴിലാളികൾക്ക് മനസ്സിലാകുന്ന തരത്തിൽ സുരക്ഷ നിർദേശങ്ങൾ എഴുതി പ്രദർശിപ്പിക്കണമെന്നും ആവശ്യമുണ്ട്. തൊഴിലിടങ്ങളിൽ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് സൂപ്പർവൈസർമാർ പരിശോധിക്കുകയും വേണം. വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലിടങ്ങളിൽ സുരക്ഷ ഒരുക്കുന്നതിലും ബഹ്റൈൻ മുൻപന്തിയിലാണ്. ഇതിന് വിരുദ്ധമായ കാര്യങ്ങളുണ്ടാകുന്നത് രാജ്യത്തിെൻറ അന്തസ്സിന് നിരക്കാത്തതാണെന്നും യൂനിയൻ വിലയിരുത്തി. മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് യൂനിയൻ അനുശോചനം അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.