എഥിലീൻ സാങ്കേതിക വിദ്യ മിഡിലീസ്റ്റ് സമ്മേളനം ബഹ്ൈറനില്‍

മനാമ: എഥിലീൻ സാങ്കേതിക വിദ്യ മിഡിലീസ്റ്റ് സമ്മേളനവും എക്​സിബിഷനും ബഹ്റൈനില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഫെബ്രുവരി 13,14 തീയതികളില്‍ അന്താരാഷ്ട്ര എക്​സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനം എണ്ണ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തിലാണ് സംഘടിപ്പിക്കുക.

മിഡിലീസ്റ്റ് എനര്‍ജി ഇന്‍ഫിനിറ്റ്സ് സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ബഹ്റൈന്‍ ഓയില്‍ ആൻറ്​ ഗ്യാസ് അതോറിറ്റി പങ്കാളിയാകും. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിദഗ്​ധരും ഗവേഷകരും പ്രമുഖരും പങ്കെടുക്കുന്ന പരിപാടിയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളും അണിനിരക്കും. ഇത്തരമൊരു സമ്മേളന വേദിയായി ബഹ്റൈന്‍ തെരഞ്ഞെടുക്കപ്പെട്ടത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് ഓയില്‍ കാര്യ മന്ത്രി വ്യക്തമാക്കി. വിവിധ സമ്മേളനങ്ങളും എക്സിബിഷനുകളും വിജയകരമായി സംഘടിപ്പിക്കാന്‍ ബഹ്റൈന് സാധിച്ചിട്ടുണ്ടെന്നതാണ് ഇത്തരമൊരു സമ്മേളനത്തിന് വേദിയായി മാറാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - meadleast-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT