മനാമ: ബഹ്റൈനിലെ ഫുട്ബാൾ പ്രേമികളുടെ ആവേശമായി മാറിയ മീഡിയവൺ പ്രഥമ സൂപ്പർ കപ്പ് 2024 ഫുട്ബാൾ ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ സ്പോർട്ടിങ് എഫ്.സി ജേതാക്കളായി. മറീന എഫ്.സി ടീം റണ്ണറപ്പായി. ഫൈനലിൽ മറീന എഫ്.സിയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് സ്പോർട്ടിങ് എഫ്.സി ചാമ്പ്യന്മാരായത്. എഫ്.സി ഗ്രോയും മറീന എഫ്.സിയും തമ്മിൽ നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ മറീന എഫ്.സി വിജയിച്ചു (1-0). കെ.എം.സി.സിയും സ്പോർട്ടിങ് എഫ്.സി ഗോവയും തമ്മിൽ നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ പെനാൽട്ടി ഷൂട്ട് ഔട്ടിലൂടെ സ്പോർട്ടിങ് എഫ്.സി ഗോവ വിജയിച്ചു.
ബഹ്റൈൻ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനുമായി സഹകരിച്ച് സിഞ്ചിലെ അൽ അഹ് ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രമുഖരായ എട്ട് ടീമുകളാ ണ് മാറ്റുരച്ചത്. ആദ്യ ദിനത്തിൽ നടന്ന മത്സരങ്ങളിൽനിന്ന് എഫ്.സി ഗ്രോ, മറീന എഫ്.സി, സ്പോർട്ടിങ് എഫ്.സി, കെ.എം.സി.സി എഫ്.സി എന്നീ നാലു ടീമുകളാണ് സെമിയിൽ പ്രവേശിച്ചത്. പ്രവാസ ലോകത്തെ മികവുറ്റ കാൽപന്തുകളിക്കാരെ കളത്തിലിറക്കി ടീമുകൾ നടത്തിയ മുന്നേറ്റം ബഹ്റൈനിലെ ഫുട്ബാൾ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചു. കളിയോടൊപ്പം കലയും വിനോദവും സമന്വയിപ്പിച്ച് സംഘടിപ്പിച്ച സൂപ്പർ കപ്പിനോടനുബന്ധിച്ച് അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങൾ ഫുട്ബാൾ മാമാങ്കത്തിന് പൊലിമ നൽകി. ബഹ്റൈനിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, കായിക, ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും കളിക്കാരെ പരിചയപ്പെടുകയും ചെയ്തു. ടൂർണമെന്റിലെ ബെസ്റ്റ് ഡിഫൻഡറായി തെരഞ്ഞെടുത്ത മെക് വിൻ, ബെസ്റ്റ് പ്ലെയർ സച്ചിൻ, ബെസ്റ്റ് ഗോൾ കീപ്പർ ജോയൽ (മൂന്ന് പേരും സ്പോർടിങ് എഫ്.സി), ടൂർണമെന്റിലെ ടോപ് സ്കോററായി തെരഞ്ഞെടുത്ത സുബിൻ ( മറീന എഫ്.സി) എന്നിവർക്ക് എന്നിവർക്ക് പ്രത്യേക ട്രോഫികൾ നൽകി. ഫെയർ പ്ളെ ടീം അവാർഡിന് ഗോസി എഫ്.സി അർഹരായി. ട്രോഫികളും സമ്മാനങ്ങളും വിവിധ രാഷ്ട്രീയ, സാംസ്കാരിക സംഘടനാ നേതാക്കളും സ്ഥാപന മേധാവികളും മീഡിയവൺ പ്രതിനിധികളും വിതരണം ചെയ്തു. ബഹ്റൈനിലെ യൂത്ത് ഇന്ത്യയുടെയും യൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബായ വൈ.ഐ.എഫ്.സിയുടെയും പ്രവർത്തകരാണ് മത്സരത്തിന്റെ വളന്റിയർ സേവനം നിർവഹിച്ചത്.
മനാമ: ഫുട്ബാൾ പ്രേമികൾക്ക് ആവേശം പകർന്ന് ബഹ്റൈനിൽ മീഡിയവൺ സൂപ്പർ കപ്പ് ജനകീയതയുടെ പുതു ചരിത്രമെഴുതി. സിഞ്ചിലെ അൽഅഹലി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി ആരംഭിച്ച മത്സരം കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബങ്ങളും കുട്ടികളുമടക്കം വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.
രണ്ട് ദിനങ്ങളിലായി നടന്ന മത്സരങ്ങൾ കഴിയുന്നത് വരെ പ്രകടമായത് ബഹ്റൈനിന്റെ ഫുട്ബാൾ ടൂർണമെന്റ് ചരിത്രത്തിലെ വിപുലമായ ജനപങ്കാളിത്തത്തിന്റെ പുതിയ അനുഭവമായിരുന്നു. അൽഖാദിസിയ്യ ക്ലബ് വൈസ് പ്രസിഡന്റ് കിക്ക് ഓഫ് ചെയ്ത് മത്സരം ഉദ്ഘാടനം ചെയ്തു. മീഡിയ വൺ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ് വി, രക്ഷാധികാരി സുബൈർ എം.എം, മീഡിയ വൺ സൗദി, ബഹ്റൈൻ റിജണൽ മാർക്കറ്റിങ് ഹെഡ് ഹസനുൽ ബന്ന, മീഡിയ വൺ ബഹ്റെൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര, വൈ.ഐ. എഫ്.സി ടീം മാനേജർ സവാദ്, വളന്റിയർ ക്യാപ്റ്റൻ ഇജാസ് മൂഴിക്കൽ, സിറാജ് വെണ്ണാറൊടി, സിറാജ് കിഴുപ്പിള്ളിക്കര, സാജിർ ഇരിട്ടി, മീഡിയ വൺ ബഹ്റൈൻ എക്സിക്യുട്ടീവ് അംഗം മജീദ് തണൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, മീഡിയ വൺ റിപ്പോർട്ടർ ഷെഫി ഷാജഹാൻ, മാർക്കറ്റിങ് മാനേജർ ഫൈസൽ പി.എ , ജമാൽ നദ് വി, ബദ്റുദ്ദീൻ പൂവാർ, ഗഫൂർ മൂക്കുതല, മുഹമ്മദ് മുഹ്യുദ്ദീൻ, മൂസ കെ. ഹസൻ, സജീബ്, അലി അശ്റഫ്, പി. ശാഹുൽ ഹമീദ്, സി.എം മുഹമ്മദ് അലി, ഫൈസൽ വെളിയങ്കോട്, എ. അഹ്മദ് റഫീഖ്, അബ്ബാസ് എം, ഫൈസൽ ടി.വി, ഹാരിസ്, അബ്ദുല്ല കുറ്റിയാടി, വി.കെ അനീസ്, നൗഫൽ, മിൻഹാജ് അലി, അലി അൽതാഫ്, ഷംജിത്, ഡോ. സാബിർ, നൗഷാദ് വി.പി, ജസീം, ഫരീദ്, സുഹൈൽ റഫീഖ്, ബഷീർ മലയിൽ, റംസാൻ, നസീം സബാഹ്, അൽതാഫ്, ഷാനിബ്, ഫൈസൽ മങ്കട, റഫീഖ് മണിയറ, റഷീദ സുബൈർ, സമീറ, ലുബിന, ഷമീമ, ഷഹ്ല, ഇൽഫ, ജുനൈദ്, അബ്ദുൽ അഹദ്, മിസ്അബ്, റിയാസ്, അയ്യൂബ്, ഫൈസൽ, സലീൽ, അൻസാർ, ബാസിം, റഫീഖ്, ജുനൈസ്, റാഷിഖ്, ബാസിർ, ദിനിൽ, ഇർഫാൻ, ഷൗക്കത്തലി, ശുഐബ്, ജൈസൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.